വൃക്കരോഗികളുടെ എണ്ണത്തിൽ വൻ വർധന
text_fieldsകൊണ്ടോട്ടി: വൃക്കരോഗ നിര്‍ണയ പരിശോധന കൂടുന്നതിനനുസരിച്ച് ആശങ്കയിലാക്കും വിധം വൃക്കരോഗികളുടെ എണ്ണവും കൂടുന്നു.
കൊണ്ടോട്ടി ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ ഡയാലിസിസ് റിസര്‍ച് ആൻഡ് റിഹാബിലിറ്റേഷന്‍ സെൻററിന് കീഴില്‍ വൃക്കരോഗം മുന്‍കൂട്ടി കണ്ടെത്താനുള്ള മൊബൈല്‍ ലബോറട്ടറി ഓടിത്തുടങ്ങിയപ്പോഴാണ് രോഗികളുടെ ക്രമാതീത വര്‍ധന കണ്ടെത്തിയത്.
മൂന്നു മാസത്തിനിടെ മൊബൈല്‍ ലബോറട്ടറി വഴി പരിശോധന നടത്തിയതില്‍ 123 വൃക്കരോഗികളെയാണ് കണ്ടെത്തിയത്. ഈ മാസത്തെ അഞ്ച് ക്യാമ്പടക്കം ഇതുവരെ 67 ക്യാമ്പുകളാണ് ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ മൊബൈല്‍ ലബോറട്ടറി വഴി സംഘടിപ്പിച്ചത്.
ഇതുവഴി 10,254 പരിശോധനകളാണ് നടത്തിയത്. മക്ക കെ.എം.സി.സിയും കൊണ്ടോട്ടി ശിഹാബ് തങ്ങള്‍ ഡയാലിസിസ് സെൻറര്‍ മക്ക സ്പോട്ടിങ് കമ്മിറ്റിയും കൈകോർത്താണ് കൊണ്ടോട്ടി ശിഹാബ് തങ്ങള്‍ ഡയാലിസിസ് സെൻററിന് അത്യാധുനിക സൗകര്യങ്ങളോടെ മൊബൈല്‍ ലബോറട്ടി ഒരുക്കിയത്. ലാബ് ടെനീഷ്യൻമാർ, സ്റ്റാഫ് നഴ്സ്, ബോധവത്കരണ കണ്‍വീനര്‍ എന്നിവർ വാഹനത്തിലുണ്ട്. പുതുതായി കണ്ടെത്തിയ രോഗികള്‍ക്ക് വിദഗ്ധ ചികിത്സ നല്‍കുമെന്ന് ശിഹാബ് തങ്ങള്‍ ഡയാലിസിസ് സെറര്‍ ചെയര്മാന് പി.എ. ജബ്ബാര്‍ ഹാജി പറഞ്ഞു.
65,315 പേര് ഇതിനികം ശിഹാബ് തങ്ങള്‍ ഡയാലിസിസ് സെൻററിന് കീഴില്‍ സൗജന്യമായി ഡയാലിസിസ് ചെയ്തു. നിലവില്‍ 138 പേരാണ് സെൻററിന് കീഴില്‍ ഡയാലിസിസ് ചെയ്യുന്നത്. കൊണ്ടോട്ടി താലൂക്ക് ആശുപത്രിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഡയാലിസിസ് സെൻറര്‍ കോടങ്ങാട് ആധുനിക സൗകര്യങ്ങളോടെയുള്ള ഡയലാസിസ് സെൻററിലേക്ക് മാറ്റിയത് മുതല്‍ ഓരോ ദിവസവും 69 പേര്‍ക്ക് ഡയലിസിസ് ചെയ്യുന്നുണ്ട്. 27 മെഷീനുകളാണ് സ്ഥാപനത്തിലുള്ളത്. പുതുതായി എട്ട് ഡയാലിസിസ് മെഷീനുകള്‍ കൂടി സ്ഥാപിക്കുന്നതോടെ ദിവസവും നൂറിന് മുകളില്‍ പേര്‍ക്ക് ഡയലാസിസ് ചെയ്യാന്‍ കഴിയും.
75,000ത്തോളം രൂപ ഒരുദിവസം സെൻററിന് നടത്തിപ്പിനായി െചലവ് വരുന്നുണ്ട്. സെൻററില്‍ സ്ഥാപിക്കുന്ന പുതിയ ഡയാലിസിസ് യൂനിറ്റിെൻറ ഉദ്ഘാടനം ഞായറാഴ്ച രാവിലെ 9.30ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നിര്‍വഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.