തിരുവനന്തപുരം: തിളച്ചുമറിയുന്ന ഡിജിറ്റൽ മതിലുകളിലും വെർച്വൽപോരിെൻറ സൈബർ യുദ്ധപ്പുരയിലും മാത്രമല്ല, സാമീപ്യവും ഉൗഷ്മളതയുംകൊണ്ട് ഹൃദയങ്ങളിലേക്കിറങ്ങി വോട്ടുറപ്പിക്കുന്ന കുടുംബയോഗങ്ങളിലും സജീവമാണ് എ.കെ. ആൻറണിയുടെ മകൻ അനിൽ ആൻറണി. കോൺഗ്രസിെൻറ ഡിജിറ്റൽ മീഡിയ സെൽ കൺവീനറാണ് അനിൽ. എതിരാളിയുടെ നീക്കങ്ങളെ കണ്ണും കാതും കൂർപ്പിച്ച് നിരീക്ഷിക്കുകയും പഴുതടച്ച പ്രതിരോധമൊരുക്കുകയും ചെയ്യുകയാണ് ചുമതല. ട്രോളും വിഡിയോയും ഗ്രാഫിക്സും കാരിക്കേച്ചറും കാർട്ടൂണുകളുമെല്ലാം ആയുധങ്ങളായി മാറ്റണം.
പക്ഷേ പ്രതീതിലോകത്തെ പോരാട്ടങ്ങൾക്കൊപ്പം 'കുടുംബങ്ങളി'ലേക്കിറങ്ങാനും അനിൽ സമയം കണ്ടെത്തുന്നു. എേട്ടാളം ജില്ലകളിലെ 25-30 മണ്ഡലങ്ങളിലായി 50 ലേറെ കുടുംബയോഗങ്ങളിൽ ഇതിനകം പെങ്കടുത്തു. കോൺഗ്രസിന് വേണ്ടി മാത്രമല്ല മുസ്ലിം ലീഗ് സംഘടിപ്പിക്കുന്ന കുടുംബയോഗങ്ങളിലും പെങ്കടുക്കുന്നു. ഏറ്റവുമൊടുവിൽ കൊല്ലം ജില്ലയിലും. 'സമൂഹമാധ്യമ ഇടപെടൽ കൊണ്ട് മാത്രം തെരഞ്ഞെടുപ്പിൽ വിജയിക്കാനാവില്ല, അതേസമയം സമൂഹമാധ്യമ ഇടപെടലില്ലാതെ വിജയിക്കാനുമാവില്ലെന്നും അനിൽ പറയുന്നു.
പഠനശേഷം 2017 ലെ ഗുജറാത്ത് തെരഞ്ഞെടുപ്പിലാണ് അനിൽ ആദ്യമായി കോൺഗ്രസിന് വേണ്ടി ഡിജിറ്റൽ ചുമതലകൾ വഹിക്കുന്നത്. സർവേയും േഡറ്റ പ്രൊജക്ടുമായിരുന്നു ചുമതല. തുടർന്ന് രാജസ്ഥാൻ തെരഞ്ഞെടുപ്പിലും 2019 േലാക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിലും സൈബർ യുദ്ധപ്പുരകൾക്ക് നേതൃത്വം നൽകി. 2020 ൽ എ.െഎ.സി.സിയുടെ സോഷ്യൽ മീഡിയ നാഷനൽ കോ കോഓഡിേനറ്ററായി. ഇപ്പോൾ നിയമസഭ തെരഞ്ഞെടുപ്പിെൻറ സൈബർ ചുമതലയും. തിരുവനന്തപുരത്തും കോഴിക്കോടും രണ്ട് പ്രധാന വാർ റൂമുകൾക്ക് പുറെമ എല്ലാ ജില്ലകളിലും മിനിയേച്ചർ വാർ റൂമുകളാണ് അനിലിന് കീഴിൽ പ്രവർത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.