തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ വരവ് പ്രമാണിച്ച് നഗരത്തിൽ പൊലീസ് ഏർപ്പെടുത്തിയ അശാസ്ത്രീയ ഗതാഗതക്രമീകരണങ്ങളിൽ ജനം വലഞ്ഞു. എയർപോർട്ടുകളിലും ആശുപത്രികളിലും എത്തേണ്ടവരടക്കം മണിക്കൂറുകളോളം റോഡിൽ കുടുങ്ങിയതോെട പൊലീസിെനതിരെ വൻ രോഷമാണ് ജനങ്ങളിൽ നിന്നുയർന്നത്.
കന്യാകുമാരിയിലെ പരിപാടിക്കു ശേഷം വൈകീട്ട് 5.50ഓടെ പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തെത്തുമെന്നായിരുന്നു ഔദ്യോഗിക അറിയിപ്പ്. എന്നാൽ, 5.55 ഓടെയാണ് കന്യാകുമാരിയിലെ പരിപാടി അവസാനിച്ചത്.
കന്യാകുമാരിയിൽ പ്രധാനമന്ത്രിയുടെ പരിപാടി അവസാനിച്ചെന്ന സന്ദേശം സിറ്റി പൊലീസിന് ലഭിച്ച ഉടനെ തന്നെ കഴക്കൂട്ടം മുതൽ ശ്രീകാര്യം വരെയുള്ള റോഡും ദേശീയപാതയും പൊലീസ് പൂർണമായും അടച്ചിടുകയായിരുന്നു. മുൻകാലങ്ങളിൽ പ്രധാനമന്ത്രിയടക്കമുള്ള പ്രമുഖർ എയർപോർട്ടിലെത്തുമ്പോഴാണ് പൊലീസ് റോഡുകൾ ബ്ലോക്ക് ചെയ്യാറുള്ളത്.
കന്യാകുമാരിയിലെ പരിപാടി കഴിഞ്ഞ് 6.30 ഓടെയാണ് പ്രധാനമന്ത്രി എയർപോർട്ടിലെത്തിയത്. തുടർന്ന്, അദ്ദേഹം ഗ്രീൻഫീൽഡിലേക്ക് എത്തുന്നതുവരെയും റോഡുകൾ അടഞ്ഞുകിടന്നു. പൊലീസിെൻറ ഗതാഗതക്രമീകരണങ്ങൾ അറിയാതെ കൊല്ലം അടക്കമുള്ള ദൂരപ്രദേശങ്ങളിൽനിന്ന് എയർപോർട്ടുകളിലേക്ക് വന്നവരാണ് ദുരിതമനുഭവിച്ചതിലേറെയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.