തൊടുപുഴ: രാഷ്ട്രീയത്തിെൻറയും സമുദായത്തിെൻറയും സമവാക്യങ്ങൾ ഒന്നുപോലെ നിർണായകമാകുന്നതാണ് മധ്യകേരളത്തിെൻറ രാഷ്ട്രീയ മനസ്സ്. പ്രവചനങ്ങൾ അപ്രസക്തമാക്കി ഉടലെടുക്കുന്ന അടിയൊഴുക്കുകളും അട്ടിമറികളും പലപ്പോഴും ഇവിടുത്തെ രാഷ്ട്രീയ ഭൂപടത്തിെൻറ വരകളും വാക്കുകളും സങ്കീർണമാക്കുന്നു. തൃശൂർ, എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകൾ ഉൾപ്പെടുന്ന മധ്യകേരളത്തിെൻറ സമീപകാല തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമായ ചില മാറ്റങ്ങളുടെ സൂചന കൂടിയാണ്.
തൃശൂരിലെ 13ഉം എറണാകുളത്തെ 14ഉം കോട്ടയത്തെ ഒമ്പതും ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ അഞ്ചു വീതവും ഉൾപ്പെടെ 46 നിയമസഭ മണ്ഡലങ്ങളാണ് മധ്യകേരളത്തിെൻറ പരിധിയിൽ. 2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഇവയിൽ 29 എണ്ണം എൽ.ഡി.എഫും 16 എണ്ണം യു.ഡി.എഫും ഒരെണ്ണം ജനപക്ഷവും സ്വന്തമാക്കി. 2011നെ അപേക്ഷിച്ച് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നാലു ജില്ലയിലും സീറ്റെണ്ണം വർധിപ്പിക്കാനും ഇടുക്കിയിൽ സീറ്റ്ബലം നിലനിർത്താനും എൽ.ഡി.എഫിന് കഴിഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ എറണാകുളമൊഴികെ നാല് ജില്ലകളിൽ എൽ.ഡി.എഫ് മുന്നേറ്റമായിരുന്നു. നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തുേമ്പാൾ 15 നിയമസഭ മണ്ഡലങ്ങളിൽ എൽ.ഡി.എഫിനും 12 ഇടത്ത് യു.ഡി.എഫിനും മുൻതൂക്കം പറയാം. 19 ഇടത്ത് പ്രവചനം അസാധ്യമാക്കി ഇരുമുന്നണിയും കടുത്ത മത്സരം കാഴ്ചവെക്കുന്നു. ഇൗ മണ്ഡലങ്ങളാകും മധ്യകേരളം ആർക്കൊപ്പം എന്ന് തീരുമാനിക്കുക.
തൃശൂരിൽ വടക്കാഞ്ചേരി ഒഴികെ 12 സീറ്റും കഴിഞ്ഞ തവണ എൽ.ഡി.എഫിനായിരുന്നു. വടക്കാഞ്ചേരിയിൽ യു.ഡി.എഫ് ഭൂരിപക്ഷം വെറും 43 വോട്ട് മാത്രവും. ഇത്തവണ വടക്കാഞ്ചേരിയിൽ യു.ഡി.എഫും ചേലക്കര, കുന്നംകുളം, ഗുരുവായൂർ, ഒല്ലൂർ, ഇരിങ്ങാലക്കുട, തൃശൂർ, കയ്പമംഗലം, ചാലക്കുടി എന്നിവിടങ്ങളിൽ എൽ.ഡി.എഫും അട്ടിമറി സാധ്യത ഭയക്കുന്നുണ്ട്. മണലൂർ, ഒല്ലൂർ, തൃശൂർ, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ എന്നിവ കഴിഞ്ഞതവണ യു.ഡി.എഫിന് കൈവിട്ടുപോയവയാണ്. തൃശൂരിൽ സുരേഷ് ഗോപിയുടെ താരസാന്നിധ്യത്തിലും ഇരിങ്ങാലക്കുടയിൽ മുൻ ഡി.ജി.പി ജേക്കബ് തോമസിലൂടെ ഉടലെടുത്ത ത്രികോണ മത്സരത്തിലും മുന്നണികൾക്ക് ആശങ്കയുണ്ട്. ഗുരുവായൂർ, ഒല്ലൂർ, വടക്കാഞ്ചേരി, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിൽ മത്സരത്തിന് കടുപ്പമേറെ. വടക്കാഞ്ചേരിയിൽ യു.ഡി.എഫിനും ബാക്കി എട്ടിടത്ത് എൽ.ഡി.എഫിനുമാണ് മുൻതൂക്കം.
എറണാകുളത്തെ 14 മണ്ഡലങ്ങളിൽ ഒമ്പതെണ്ണം യു.ഡി.എഫിെൻറയും അഞ്ചെണ്ണം എൽ.ഡി.എഫിെൻറയും കൈയിലാണ്. എറണാകുളം, ആലുവ, പറവൂർ, പിറവം എന്നിവിടങ്ങളിൽ യു.ഡി.എഫിനും വൈപ്പിനിൽ എൽ.ഡി.എഫിനുമാണ് മേൽക്കൈ. തൃപ്പൂണിത്തുറ, കളമശ്ശേരി എന്നിവിടങ്ങളിൽ മത്സരം തീപാറുേമ്പാൾ കൊച്ചി, പെരുമ്പാവൂർ, അങ്കമാലി, മൂവാറ്റുപുഴ, കോതമംഗലം, കുന്നത്തുനാട്, തൃക്കാക്കര എന്നിവിടങ്ങളിൽ ഇരുമുന്നണിയും ബലാബലം. യു.ഡി.എഫിന് മേൽക്കൈയുള്ള എറണാകുളത്തും തൃക്കാക്കരയിലും മത്സരം കടുപ്പിക്കാൻ ഇടതു സ്ഥാനാർഥികൾക്ക് കഴിഞ്ഞു. തൃപ്പൂണിത്തുറയിൽ ശബരിമല ചർച്ചയാക്കി വോട്ട് വിഹിതം വർധിപ്പിക്കാനാണ് ബി.ജെ.പി ശ്രമം. കുന്നത്തുനാട്ടിൽ ട്വൻറി20യുടെ സജീവസാന്നിധ്യം ഏത് മുന്നണിയെ ബാധിക്കുമെന്ന് കണ്ടറിയണം. യാക്കോബായ സഭയുടെ നിലപാട് എൽ.ഡി.എഫിന് ഗുണം ചെയ്തേക്കും. വിഫോർ കേരളപോലുള്ള കൂട്ടായ്മകൾ പിടിക്കുന്ന വോട്ടിനെ ആശ്രയിച്ചിരിക്കും കൊച്ചിയുടെ ജനവിധി.
യു.ഡി.എഫിന് ആധിപത്യമുള്ള കോട്ടയത്ത് ഇത്തവണ പോരാട്ടം പുതിയ രാഷ്ട്രീയ സമവാക്യങ്ങളുടേത് കൂടിയാണ്. ജോസ് കെ. മാണിയെ ഒപ്പം കൂട്ടി യു.ഡി.എഫ് കോട്ടകളിലടക്കം തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടാക്കിയ മുന്നേറ്റം എൽ.ഡി.എഫിന് ആത്മവിശ്വാസം നൽകുന്നു. കോട്ടയം, പുതുപ്പള്ളി എന്നിവിടങ്ങളിൽ യു.ഡി.എഫിനും കാഞ്ഞിരപ്പള്ളി, വൈക്കം, ഏറ്റുമാനൂർ എന്നിവിടങ്ങളിൽ എൽ.ഡി.എഫിനും മുൻതൂക്കം. പാലാ, പൂഞ്ഞാർ, കടുത്തുരുത്തി, ചങ്ങനാശ്ശേരി എന്നിവിടങ്ങളിൽ കടുത്ത മത്സരമാണ്. മാറിമറിയുന്ന സമുദായ സമവാക്യങ്ങൾ കോട്ടയം ജില്ലയിൽ സുപ്രധാന ഘടകമാണ്. എൻ.എസ്.എസ് നിലപാടിൽ യു.ഡി.എഫും ജോസ് കെ. മാണിയിലൂടെ ക്രൈസ്തവ വോട്ടിൽ എൽ.ഡി.എഫും പ്രതീക്ഷവെക്കുന്നു.
ഇടുക്കിയിലെ അഞ്ചു മണ്ഡലത്തിൽ യു.ഡി.എഫിന് തൊടുപുഴയിലും എൽ.ഡി.എഫിന് മന്ത്രി എം.എം. മണി മത്സരിക്കുന്ന ഉടുമ്പൻചോലയിലുമാണ് വ്യക്തമായ മേൽക്കൈ. ഇടുക്കിയിലും പീരുമേട്ടിലും ദേവികുളത്തും ബലാബലമാണ്. എങ്കിലും എൽ.ഡി.എഫിെൻറ കൈയിലുള്ള ദേവികുളവും പീരുമേടും ഇത്തവണ വലത്തേക്ക് ചായുന്നതിെൻറ സൂചനകളുണ്ട്. തൊടുപുഴയിൽ എൽ.ഡി.എഫ് കാഴ്ചവെക്കുന്ന മികച്ച മത്സരം യു.ഡി.എഫിെൻറ ഭൂരിപക്ഷം കുറച്ചേക്കും.
ശബരിമല വിഷയം ഏറ്റവും ചർച്ചയാകുന്ന പത്തനംതിട്ടയിൽ 2016ൽ അഞ്ച് മണ്ഡലങ്ങളും എൽ.ഡി.എഫ് കൈപ്പിടിയിലൊതുക്കി. ഇത്തവണ കാറ്റ് മാറി വീശുകയാണ്. റാന്നിയിലും ആറന്മുളയിലും യു.ഡി.എഫിനും തിരുവല്ലയിൽ എൽ.ഡി.എഫിനുമാണ് മുൻതൂക്കം. അടൂരിലും കോന്നിയിലും കടുത്ത മത്സരമാണ്. തിരുവല്ലയിൽ എൽ.ഡി.എഫും അടൂരിൽ കോൺഗ്രസും കൂടുതൽ ഉണർന്ന് പ്രവർത്തിക്കുന്നു.
ഒാർത്തഡോക്സ് സഭയുടെ പിന്തുണയാണ് യു.ഡി.എഫിന് അനകൂല ഘടകം. ആറന്മുളയിൽ ദുർബല സ്ഥാനാർഥിയെ നിർത്തിയ ബി.ജെ.പി, എൻ.എസ്.എസ് നോമിനിയായ യു.ഡി.എഫ് സ്ഥാനാർഥിയെയും തിരിച്ച് എൻ.എസ്.എസ് കോന്നിയിൽ ബി.ജെ.പി സ്ഥാനാർഥി കെ. സുരേന്ദ്രനെയും സഹായിക്കുമെന്ന് സൂചനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.