76-ാമത് എമ്മി പുരസ്‌കാര വേദിയില്‍ ചരിത്രമെഴുതി അമേരിക്കന്‍ ഡ്രാമ സീരീസ് 'ഷോഗണ്‍'. ഒരു വര്‍ഷം ഏറ്റവും കൂടുതല്‍ എമ്മി പുരസ്‌കാരം നേടുന്ന സീരീസായി 'ഷോഗണ്‍' മാറി. ഡ്രാമ സീരിസ് യോണറിൽ വരുന്ന സീരീസുകളിൽ മികച്ച നടന്‍, മികച്ച നടി, മികച്ച ഡ്രാമ സീരീസ് എന്നിവ ഉള്‍പ്പെടെ 18 പുരസ്‌കാരങ്ങളാണ് ഷോഗണ്‍ സ്വന്തമാക്കിയത്. ഹിരോയുകി സനാഡയാണ് ഡ്രാമ വിഭാഗത്തില്‍ ഷോഗണിലൂടെ മികച്ച നടനുള്ള പുരസ്‌കാരം നേടിയത്. മികച്ച നടിയായി അന്ന സവായി തെരഞ്ഞെടുക്കപ്പെട്ടു. പുരസ്‌കാര വേദിയിൽ ഷോഗണ്ണിന് 25 നോമിനേഷനാണ് ഉണ്ടായിരുന്നത്. ഇന്ത്യന്‍ സമയം പുലര്‍ച്ച 5:30നായിരുന്നു അവാര്‍ഡ് പ്രഖ്യാപനം ആരംഭിച്ചത്.
മികച്ച കോമഡി വിഭാഗത്തില്‍ അമേരിക്കന്‍ ടെലിവിഷന്‍ സീരീസായ 'ഹാക്ക്‌സ്' മികച്ച സീരീസായി തെരഞ്ഞെടുക്കപ്പെട്ടു. ലിമിറ്റഡ് ഓര്‍ ആന്തോളജി സീരീസ് വിഭാഗത്തില്‍ 'ബേബി റെയിന്‍ഡീര്‍' മികച്ച സീരീസിനുള്ള പുരസ്‌കാരം നേടി. 4 എമ്മി അവാര്‍ഡുകളാണ് 'ബേബി റെയിൻഡീർ' സ്വന്തമാക്കിയത്. ജെറെമി അലന്‍ വൈറ്റ് 'ദി ബെയര്‍' എന്ന സീരീസിലൂടെ കോമഡി സീരീസ് വിഭാഗത്തില്‍ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. ഇതേ വിഭാഗത്തില്‍ ഹാക്ക്‌സിലൂടെ ജീന്‍ സ്മാര്‍ട്ട് മികച്ച നടിക്കുള്ള പുരസ്‌കാരം നേടി. റിച്ചാര്‍ഡ് ഗാഡാണ് ലിമിറ്റഡ് ഓര്‍ ആന്തോളജി വിഭാഗത്തില്‍ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത്. 'ബേബി റെയിന്‍ഡീര്‍' എന്ന സീരീസിലെ പ്രകടനത്തിനായിരുന്നു പുരസ്‌കാരം. ഇതേ വിഭാഗത്തില്‍ 'ട്രൂ ഡിറ്റക്ടീവ്' എന്ന സീരീസിലൂടെ ജോഡി ഫോസ്റ്റര്‍ മികച്ച നടിയ്ക്കുള്ള പുരസ്‌കാരം നേടി.
പുരസ്‌കാര വേദിയില്‍ നേട്ടമുണ്ടാക്കിയ സീരീസുകളുടെ ലിസ്റ്റില്‍ പ്രധാനപ്പെട്ട സീരീസാണ് അമേരിക്കന്‍ കോമഡി സീരീസായ 'ദി ബെയര്‍'. 23 നോമിനേഷനുകളില്‍ നിന്ന് 4 പ്രധാനപ്പെട്ട പുരസ്‌കാരങ്ങളാണ് ദി ബെയര്‍ സ്വന്തമാക്കിയത്. കോമഡി സീരീസ് വിഭാഗത്തില്‍ മികച്ച നടന്‍, മികച്ച സഹനടന്‍, മികച്ച സഹനടി എന്നീ എമ്മി പുരസ്‌കാരങ്ങളാണ് സീരീസിന് ലഭിച്ചത്. ലോസ് ഏഞ്ചല്‍സിലെ പീക്കോക്ക് തിയേറ്ററില്‍ വച്ചാണ് പുരസ്‌കാരദാനം നടന്നത്. യൂജിന്‍ ലെവിയും മകന്‍ ഡാന്‍ ലെവിയുമായിരുന്നു അവതാരകര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.