ലോകത്തിലെ മികച്ച അഭിനേതാവ്! ആമിർ ഖാനെ ആരാണ് ഇഷ്ടപ്പെടാത്തത്; നടനോടുള്ള ഇഷ്ടത്തെക്കുറിച്ച് തുർക്കി താരം

ബോളിവുഡ് താരം ആമിർ ഖാനോടുള്ള ആരാധനയെക്കുറിച്ച് തുർക്കി താരം ബുറാക് ഡെനിസ്. നടൻ എന്നതിൽ ഉപരിയാണ് ആമിറിനോടുള്ള സ്നേഹമെന്ന് അടുത്തിടെ നൽകിയ  അഭിമുഖത്തിൽ പറഞ്ഞു.ഇന്ത്യൻ സിനിമയോടുള്ള താൽപര്യത്തെ കുറിച്ച് സംസാരിക്കവെയാണ് നടനോടുള്ള ആരാധനയെ കുറിച്ച് വെളിപ്പെടുത്തിയത്.

'ആമിർ ഖാന്റെ പി.കെയും 3 ഇഡിയറ്റ്സും കണ്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ വലിയ ആരാധകനാണ്. ആമിർ ഖാനെ ആരാണ് ഇഷ്ടപ്പെടാത്തത്- നടൻ ചോദിക്കുന്നു.

അഭിനേതാവ് എന്നതിലുപരി മറ്റ് നിരവധി കാര്യങ്ങൾ ചെയ്യുന്നുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച നടനാണ് ആമിർ ഖാൻ. ഞാൻ അദ്ദേഹത്തെ വളരെയധികം ബഹുമാനിക്കുന്നു'  ബുറാക്ക് കൂട്ടിച്ചേർത്തു.

2022 ആഗസ്റ്റ് 11ന് പുറത്തിറങ്ങിയ ലാൽ സിങ് ഛദ്ദക്ക് ശേഷം അഭിനയത്തിൽ നിന്ന് ചെറിയ ഇടവേള എടുത്തിരിക്കുകയാണ് ആമിർ ഖാൻ. ലാൽ സിങ് ഛദ്ദ പ്രതീക്ഷിച്ചത് പോലെ ചിത്രം തിയറ്ററുകളിൽ വിജയം നേടാനായില്ല.

Tags:    
News Summary - Aamir Khan is greatest actor in the world, Turkish star Burak Deniz

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.