ലോകപ്രശസ്ത കാർട്ടൂൺ പരമ്പരയായ ടോം ആൻഡ് ജെറി തനിക്ക് ഫൈറ്റ് രംഗങ്ങളിൽ ഗുണം ചെയ്തിട്ടുണ്ടെന്ന് നടൻ അക്ഷയ് കുമാർ. ഏറ്റവും പുതിയ ചിത്രമായ ഖേൽ ഖേൽ മേംമിന്റെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. ഹാസ്യത്തെക്കാൾ കൂടുതൽ അക്രമമാണ് കാർട്ടൂണെന്നും ഇതിനൊടൊപ്പം അക്ഷയ് കുമാർ കൂട്ടിച്ചേർത്തു.ഖേൽ മേം എന്ന ചിത്രത്തിലെ സഹതാരം ഫർദീൻ ഖാൻ ടോം ആൻഡ് ജെറിയോടുള്ള തന്റെ ഇഷ്ടത്തെക്കുറിച്ച് പറയവെയായിരുന്നു അക്ഷയ് കുമാർ കാർട്ടൂൺ തനിക്ക് പ്രചോദമായതിനെക്കുറിച്ച് നടൻ പറഞ്ഞത്.
'ടോം ആൻഡ് ജെറി കോമഡിയല്ല, അത് അക്രമമാണ്. ഈ അവസരത്തിൽ ഒരു രഹസ്യം പരസ്യമാക്കാൻ ആഗ്രഹിക്കന്നു.സിനിമയിൽ നിരവധി സംഘട്ടനങ്ങൾ ഞാൻ ചെയ്തിട്ടുണ്ട്. അതിൽ പലതും ടോം ആൻഡ് ജെറിയിൽ നിന്ന് പ്രചോദനം ഉൾകൊണ്ടുകൊണ്ട് ചെയ്തതാണ്. ഒരു ചിത്രത്തിൽ ഞാൻ ചെയ്ത ഹെലികോപ്റ്റർ രംഗം മുഴുവൻ ആ കാർട്ടൂണിൽനിന്നെടുത്തതാണ്. നാഷണൽ ജ്യോഗ്രഫിക്കിൽനിന്ന് മറ്റൊരാശയമെടുത്തിരുന്നു. എന്തൊക്കെ പറഞ്ഞാലും ടോം ആൻഡ് ജെറിയിൽ ചെയ്യുന്നതുപോലെ അവിശ്വസനീയമായ ആക്ഷൻ രംഗങ്ങൾ വേറെവിടേയും കാണാൻ കഴിയില്ല'- അക്ഷയ് കുമാർ പറഞ്ഞു.
ആഗസ്റ്റ് 5 നാണ് ഖേൽ ഖേൽ മേം തിയറ്ററുകളിലെത്തുന്നത്. മുദാസർ അസീസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വാണി കപൂർ, പ്രഗ്യാ ജയ്സ്വാൾ, ആമി വിർക്ക്, ആദിത്യ സീൽ എന്നിവരാണ് മറ്റുപ്രധാനകഥാപാത്രങ്ങളെ അവരപ്പിക്കുന്ന്. ടി സീരീസ് ഫിലിംസ്, വക്കാവൂ ഫിലിംസ്, വൈറ്റ് വേൾഡ് പ്രൊഡക്ഷൻസ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.