ഐശ്വര്യ റായിയുമായുള്ള വിവാഹമോചന വാർത്തകളിൽ പ്രതികരച്ച് നടൻ അഭിഷേക് ബച്ചൻ. തങ്ങൾ സെലിബ്രിറ്റികളായതുകൊണ്ട് ഇത്തരത്തിൽ കേൾക്കേണ്ടി വരുമെന്നും എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള കഥകൾ വരുന്നതെന്ന് അറിയാമെന്നും അഭിഷേക് ബച്ചൻ റഞ്ഞു.
'പ്രചരിക്കുന്ന വിവാഹമോചന വാർത്തയെക്കുറിച്ച് എനിക്ക് ഒന്നും പറയാനില്ല. നിങ്ങൾ എല്ലാ കാര്യങ്ങളും ഊതിപ്പെരുപ്പിച്ചു കാണിക്കുന്നു.ശരിക്കും ഇതു സങ്കടകരമാണ്. നിങ്ങൾ എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നതെന്ന് എനിക്ക് മനസിലാവും. നിങ്ങൾക്ക് കുറച്ച് സ്റ്റോറികൾ ഫയൽ ചെയ്യണം. കുഴപ്പമില്ല ഞങ്ങൾ സെലിബ്രിറ്റികളാണ്, അതുകൊണ്ട് ഇത് കേൾക്കണം. എന്തായാലും ഇപ്പോഴും ഞാൻ വിവാഹിതനാണ്, ക്ഷമിക്കണം';വിവാഹമോതിരം ഉയർത്തി കാണിച്ചുകൊണ്ട് അഭിഷേക് ബച്ചൻ പറഞ്ഞു.
അഭിഷേകിന്റെ വിഡിയോ വാർത്തകളിൽ ഇടംപിടിച്ചിട്ടുണ്ട്. എന്നാൽ ഇത് പുതിയ വിഡിയോ ആണോ എന്നുള്ള സംശയം ആരാധകർ പ്രകടിപ്പിച്ചിട്ടുണ്ട്.കാരണം ഇതാദ്യമായിട്ടല്ല അഭിഷേക്- ഐശ്വര്യ റായ് വിവാഹമോചനത്തെക്കുറിച്ചള്ള വാർത്തകൾ പ്രചരിക്കുന്നത്.
2007-ൽ ആണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും വിവാഹിതരാകുന്നത്.ഐശ്വര്യ റായി സൂപ്പർതാരമായി ബോളിവുഡിൽ തിളങ്ങി നിൽക്കുമ്പോഴായിരുന്നു അഭിഷേക് ബച്ചനുമായുള്ള വിവാഹം. തുടർന്ന് സിനിമയിൽ നിന്ന് ഇടവേള എടുത്ത ഐശ്വര്യ മകൾ ആരാധ്യ ജനിച്ചതിന് ശേഷമാണ് കാമറക്ക് മുന്നിൽ മടങ്ങിയെത്തിയത്. ചുരുക്കം സിനിമകളിൽ മാത്രമേ ഐശ്വര്യ അഭിനയിച്ചിട്ടുള്ളൂ. മണിരത്നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവൻ 2 ആണ് നടിയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. മണിരത്നം ചിത്രത്തിന് ശേഷം മറ്റൊരു സിനിമയിലും നടി അഭിനയിച്ചിട്ടില്ല.
'കിങ്' ആണ് അഭിഷേക് ബച്ചന്റെ ഏറ്റവും പുതിയ ചിത്രം. ഷാറൂഖ് ഖാന്റെ വില്ലനായിട്ടാണ് അഭിഷേക് എത്തുന്നത്. ഷാറൂഖിന്റെ മകൾ സുഹാന ഖാനും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.