കേരളത്തിലെ തെരുവു നായ്ക്കൾ അക്രമാസക്തരാവുന്നത് ഇവിടത്തെ ചുറ്റുപാടുകൊണ്ടാണെന്ന് നടൻ അക്ഷയ് രാധാകൃഷ്ണൻ. കേരളത്തിന് പുറത്തു നായ്ക്കളെ കൂട്ടിലിട്ട് വളർത്തുന്ന സംസ്കാരമില്ലെന്നും നമ്മളെ ആരെങ്കിലും തുറിച്ചു നോക്കിയാലോ കല്ലെടുത്ത് എറിഞ്ഞാലോ തോന്നുന്ന മനോഭാവമാണ് ഇവിടെയുമെന്നും നടൻ മീഡിയ വണ്ണിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
' ഞാൻ ഓൾ ഇന്ത്യ ട്രിപ്പ് പോയിരുന്നു. കേരളത്തിൽ തെരുവ് നായ്ക്കളുടെ എണ്ണം വളരെ കുറവാണ്. കേരളത്തിലെ തെരുവ് നായ്ക്കൾ അക്രമാസക്തരാവാൻ കാരണം ഇവിടെയുള്ള ചുറ്റുപ്പാടാണ്. കേരളത്തിന് പുറത്ത് പട്ടികളെ കൂട്ടിലിട്ട് വളർത്തുന്ന സംസ്കാരം കണ്ടിട്ടില്ല. മണാലിയിൽ പോയപ്പോൾ കണ്ടാൽ പേടി തോന്നുന്ന വലിയ നായ്ക്കളെയാണ് അവിടെ കണ്ടത്. എന്നാൽ അതൊക്കെ പാവങ്ങളാണ്. മുന്നിൽവന്നു വാലാട്ടി പോകും. കാണാൻ തന്നെ വലിയ രസമാണ്- അക്ഷയ് പറഞ്ഞു.
ഒരാളെ തുറിച്ചു നോക്കിയാലോ, കല്ലെടുത്ത് എറിഞ്ഞാലോ അയാൾക്ക് തോന്നുന്ന മനോഭാവം എന്തായിരിക്കും. അത് തന്നെയാണ് ഇവിടേയും സംഭവിക്കുന്നത്. ഒരു ദിവസം ഒരു നായ അഞ്ചാറ് കല്ലേറെങ്കിലും തെരുവിൽ നിന്ന് കൊണ്ടിട്ടുണ്ടാവും. നായ് യിൽ നിന്ന് കടികിട്ടുമ്പോൾ നമുക്ക് അതിനോടുള്ള മനോഭാവമാണ് തിരിച്ച് അവർക്കും മനുഷ്യരോട് തോന്നുന്നത്. മൊത്തത്തിൽ ഒരു ദേഷ്യമുണ്ടാവും' നടൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.