മകളുടെ നേട്ടം അകാലത്തിൽ പൊലിഞ്ഞു പോയ ഡോ. വന്ദനക്ക് സമർപ്പിക്കുന്നു! സന്തോഷം പങ്കുവെച്ച് നടൻ ബൈജു സന്തോഷ്

കൾ ഐശ്വര്യ ഡോക്ടറായ സന്തോഷം പങ്കുവെച്ച് നടൻ ബൈജു സന്തോഷ്. മകളെ അഭിനന്ദിക്കുന്നതിനോടൊപ്പംഅകാലത്തിൽ പൊലിഞ്ഞു പോയ ഡോ. വന്ദനക്ക് ദുഃഖത്തോടുകൂടി സമർപ്പിക്കുന്നുവെന്നും ബൈജു ഫേസ്ബുക്കിൽ കുറിച്ചു. ഡോ. സോമർവെൽ മെമ്മോറിയൽ ഹോസ്പിറ്റലിൽ നിന്നാണ് ഐശ്വര്യ സന്തോഷ് എം.ബി.ബി. എസിൽ ബിരുദം നേടിയത്.

'എന്റെ മകൾ ഐശ്വര്യ സന്തോഷിനു Dr. സോമർവെൽ മെമ്മോറിയൽ ഹോസ്പിറ്റലിൽ നിന്നും MBBS ബിരുദം ലഭിച്ചു. ഇതോടൊപ്പം ബിരുദം ലഭിച്ച മുഴുവൻ സഹപാഠികൾക്കും ആശംസകൾ അറിയിക്കുന്നു. കൂടാതെ ഈ അവസരത്തിൽ അകാലത്തിൽ പൊലിഞ്ഞു പോയ Dr. വന്ദനക്ക് ഈ വിജയം ദു:ഖത്തോടുകൂടി സമർപ്പിക്കുന്നു'- ബൈജു ഫേസ്ബുക്കിൽ കുറിച്ചു.

കഴിഞ്ഞ മാസമാണ് കൊട്ടരക്കരയിലെ പൊലീസ് സ്റ്റേഷനിൽ നിന്ന് വൈദ്യപരിശോധനക്കെത്തിച്ച സംദീപ് എന്നയാൾ ഡ്യൂട്ടിയിലുണ്ടായിരുന്ന കോട്ടയം സ്വദേശി ഡോക്ടർ വന്ദന ദാസിനെ കുത്തി കൊലപ്പെടുത്തിയത്. ആശുപത്രിയിലുണ്ടായിരുന്ന കത്രിക കൊണ്ടാണ് ഡോക്ടർ വന്ദനയെ ആക്രമിച്ചത്.

Tags:    
News Summary - Actor Baiju Santhosh Shares Daughter achievement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.