പിതാവ് കൃഷ്ണരാജ് റായിയുടെ എട്ടാം ചരമവാർഷികത്തിൽ ആദരാഞ്ജലികൾ അർപ്പിച്ച് നടി ഐശ്വര്യ റായ് ബച്ചൻ. പിതാവിനെ അനുസ്മരിച്ചുകൊണ്ടും അദ്ദേഹത്തോടുള്ള തന്റെ നിത്യമായ സ്നേഹം പ്രകടിപ്പിച്ചുകൊണ്ടും നടി ഇൻസ്റ്റാഗ്രാമിൽ ഹൃദയംഗമമായ പോസ്റ്റ് പങ്കിട്ടു.
കൃഷ്ണരാജ് റായിയുടെ മാല ചാർത്തിയ ചിത്രത്തിന് മുന്നിൽ താനും മകൾ ആരാധ്യയും നിൽക്കുന്ന ചിത്രമാണ് പങ്കുവെച്ചത്. ഇരുവരും കൃഷ്ണരാജ് റായിയുടെ ചിത്രത്തിൽ മുഖം ചേർത്ത് നിൽകുന്നത് കാണാം. "എന്നേക്കും പ്രിയപ്പെട്ട അച്ഛാ. നിങ്ങളുടെ എല്ലാ സ്നേഹത്തിനും അനുഗ്രഹങ്ങൾക്കും എപ്പോഴും നന്ദി" -എന്ന അടിക്കുറിപ്പോടെയാണ് ഐശ്വര്യ ചിത്രം പോസ്റ്റ് ചെയ്തത്.
കൃഷ്ണരാജിന്റെയും ബൃന്ദ്യ റായിയുടെയും മകളാണ് ഐശ്വര്യ. പിതാവിന്‍റെ ജന്മദിനത്തിലും മരണ ദിനത്തിലും ഐശ്വര്യ സമൂഹമാധ്യമങ്ങളിൽ ഹൃദയസ്പർശിയായ കുറിപ്പുകൾ പങ്കുവെക്കാറുണ്ട്. ദീർഘനാളത്തെ അസുഖത്തെ തുടർന്ന് 2017 ൽ മുംബൈയിൽ വെച്ചാണ് കൃഷ്ണരാജ് അന്തരിക്കുന്നത്.
അതേസമയം, മണിരത്നത്തിന്റെ പൊന്നിയിൻ സെൽവൻ രണ്ടാം ഭാഗത്തിലാണ് ഐശ്വര്യ അവസാനമായി അഭിനയിച്ചത്. 2023 ലാണ് ചിത്രം പുറത്തിറങ്ങിയത്. വിക്രം, രവി മോഹൻ, കാർത്തി, തൃഷ കൃഷ്ണൻ, ജയറാം, പ്രഭു, ആർ. ശരത്കുമാർ, ശോഭിത ധൂലിപാല, ഐശ്വര്യ ലക്ഷ്മി എന്നിവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ഐശ്വര്യ ഇതുവരെ തന്റെ അടുത്ത പ്രോജക്റ്റ് പ്രഖ്യാപിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.