നടൻ ബാല വിവാഹിതനായി.സുഹൃത്തും ഡോക്ടറുമായ എലിസബത്ത് ആണ് വധു. ഉച്ചയ്ക്ക് 1:35ന് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. റിസപ്‌ഷനിൽ നടന്മാരയ ഉണ്ണി മുകുന്ദൻ, മുന്ന, ഇടവേള ബാബു തുടങ്ങിയവർ പങ്കെടുത്തു.
തങ്ങൾക്ക് രണ്ടു പേർക്കും മതം ഇല്ലെന്നും അതിനാൽ തന്നെ മതം മാറ്റത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്കു പ്രസക്തിയില്ലെന്നും ബാല വിവാഹശേഷം മാധ്യമങ്ങളോട് പറഞ്ഞു.
എലിസബത്തിനൊപ്പമുള്ള വിഡിയോ പങ്കുവെച്ചതിന് പിന്നാലെയാണ് കഴിഞ്ഞദിവസം ബാല വിവാഹവാർത്ത സ്ഥിരീകരിച്ചത്. ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ വിഷമഘട്ടങ്ങളിൽ തന്നെ പിന്തുണച്ച് ഒപ്പം നിന്ന എല്ലാവരോടും നന്ദി പറയുന്നു എന്നു കുറിച്ചുകൊണ്ടാണ് എലിസബത്തിനൊപ്പമുള്ള വിഡിയോ താരം പങ്കുവച്ചത്.
ഗായിക അമൃത സുരേഷ് ആയിരുന്നു ബാലയുടെ ആദ്യ ഭാര്യ. 2019 ലാണ് ഇവർ വിവാഹ മോചനം നേടിയത്. ഇരുവർക്കും അവന്തിക എന്നൊരു മകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.