മുംബൈ: കുടുംബാംഗങ്ങൾക്ക് പിന്നാലെ ബോളിവുഡ് താരം ദീപിക പദുക്കോണിനും കോവിഡ് സ്ഥിരീകരിച്ചു. ഇന്‍റർനാഷനൽ ഇന്ത്യൻ ഫിലിം അക്കാദമി അവാർഡ്സിന്റെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെ അറിയിച്ചതാണ് ഇക്കാര്യം.
കഴിഞ്ഞദിവസം ദീപികയുടെ പിതാവും ബാഡ്മിന്റൺ കളിക്കാരനുമായ പ്രകാശ് പദുക്കോണിനും മാതാവ് ഉജ്ജല പദുക്കോണിനും സഹോദരി അനീഷ പദുക്കോണിനും കോവിഡ് പോസിറ്റീവായിരുന്നു. ഏപ്രിൽ അവസാനം ദീപികയും ഭർത്താവും നടനുമായ രൺവീർ സിങ്ങും ബംഗളൂരുവിൽ കുടുംബത്തെ കാണാൻ എത്തിയിരുന്നതായാണ് വിവരം.
പ്രകാശ് പദുക്കോണിന്‍റെ ആരോഗ്യ നില തൃപ്തികരമാണെന്നും രണ്ടാുദിവസത്തിനകം ആശുപത്രി വിടുമെന്നും അടുത്ത വൃത്തങ്ങൾ അറിയിച്ചു. മാതാവും സഹോദരിയും വീട്ടിൽ നിരീക്ഷണങ്ങൾ കഴിയുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.