നടൻ ജോയ് മാത്യൂവിന്റെ മകൾ ആൻ എസ്തർ വിവാഹിതയായി. എഡ്വിനാണ് വരൻ. അടുത്ത സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും സാന്നിധ്യത്തിൽ പള്ളിയിൽവച്ചായിരുന്നു ചടങ്ങ്. പിന്നീട് സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമായി വിവാഹ സൽക്കാരം സംഘടിപ്പിച്ചിരുന്നു. ലാൽ, രൺജി പണിക്കർ, സിദ്ദിഖ്, ഇന്ദ്രൻസ് തുടങ്ങിയ സിനിമാ മേഖലയിലെ പ്രമുഖർ പങ്കെടുത്തു.
1921 പുഴ മുതൽ പുഴ വരെയാണ് ഇനി പുറത്ത് ഇറങ്ങാനുള്ള ജോയ് മാത്യൂവിന്റെ ചിത്രം. ടിനു പാപ്പച്ചന്റെ ചാവേറാണ് മറ്റൊരു ചിത്രം. കുഞ്ചാക്കോ ബോബ കേന്ദ്രകഥാപാത്രത്തിൽ എത്തുന്ന ചാവേറിന്റെ തിരക്കഥ ഒരുക്കുന്നത് ജോയ് മാത്യൂവാണ്. ഹെവൻ ആണ് ഏറ്റവും ഒടുവിൽ പുറത്ത് ഇറങ്ങിയ ചിത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.