ചങ്ങരംകുളം: 'സപ്തമശ്രീ തസ്കര' ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ യുവ സിനിമാതാരം ലുഖ്മാൻ വിവാഹിതനാവുന്നു.
പടിഞ്ഞാറങ്ങാടി സ്വദേശിനി ജുമൈമയാണ് വധു. ഈമാസം 20ന് പന്താവൂരിലാണ് വിവാഹം. മുഹ്സിൻ പെരാരി സംവിധാനം ചെയ്ത 'കെ.എൽ 10 പത്ത്' സിനിമയിലൂടെയാണ് ചങ്ങരംകുളം ഉദിനുപറമ്പ് സ്വദേശിയായ ലുക്മാൻ മലയാള സിനിമയിൽ ശ്രദ്ധേയനാവുന്നത്. പിന്നീട് 'വള്ളീം തെറ്റി പുള്ളീം തെറ്റി', 'പോപ്പ്കോൺ', 'കലി', 'ഗോദ', 'സുഡാനി ഫ്രം നൈജീരിയ', 'കെയർ ഓഫ് സൈറ ബാനു', 'കക്ഷി അമ്മിണിപ്പിള്ള', 'വൈറസ്' തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത 'ഉണ്ട' എന്ന സിനിമയിലെ ബിജു കുമാർ എന്ന കഥാപാത്രം പ്രേക്ഷകപ്രശംസ നേടിയിരുന്നു. തരുൺ മൂർത്തി സംവിധാനം ചെയ്ത 'ഓപറേഷൻ ജാവ'യിലൂടെ നായക വേഷത്തിലുമെത്തി. ഐശ്വര്യ ലക്ഷ്മി കേന്ദ്ര കഥാപാത്രമായെത്തിയ 'അർച്ചന 31 നോട്ടൗട്ട്' ആണ് ഒടുവിൽ റിലീസ് ചെയ്ത ചിത്രം. 18ന് റിലീസ് ചെയ്യാനിരിക്കുന്ന മോഹൻലാൽ ചിത്രമായ 'ആറാട്ടിലും ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്.
നായക വേഷത്തിലെത്തുന്ന തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന 'സൗദി വെള്ളക്ക' പുറത്തിറങ്ങാനിരിക്കുകയാണ്. ചിത്രീകരണം പുരോഗമിക്കുന്ന റഹ്മാൻ ഖാലിദ് സംവിധാനം ചെയ്യുന്ന ടൊവിനോ തോമസ് നായകനാവുന്ന ചിത്രത്തിലും ലുക്മാൻ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
സിനിമ ചിത്രീകരണത്തിനിടെയാണ് ലുക്മാൻ വിവാഹത്തിനായി നാട്ടിലെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.