കെ.‌വൈ.‌സി അപ്‌ഡേറ്റ് ചെയ്യാനായി വന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു; നടി നഗ്മക്ക് നഷ്ടമായത് ഒരു ലക്ഷം രൂപ

ൺലൈൻ സാമ്പത്തിക തട്ടിപ്പിന് ഇരയായതായി നടിയും കോൺഗ്രസ് നേതാവുമായ നഗ്മ. ഒരു ലക്ഷം രൂപയാണ് നഷ്ടമായത്. ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട വ്യക്തിഗത വിവരങ്ങൾ അപ്ഡേറ്റ് ചെയ്യനായി വന്ന എസ്.എം.എസിലെ ലിങ്കിൽ ക്ലിക്ക് ചെയ്തതോടെയാണ് തട്ടിപ്പിന് ഇരയായതെന്ന് നടി പറഞ്ഞു.

സാധാരണ ബാങ്കിൽ നിന്ന് അയക്കുന്ന സന്ദേശം പോലെയാണ് എസ്.എം.എസ് വന്നത്. ലിങ്കിൽ ക്ലിക്ക് ചെയ്തതോടെ ഒരാൾ തന്നെ  ഫോൺ വിളിച്ചു. കെ.‌വൈ.‌സി അപ്‌ഡേറ്റ് പൂർത്തിയാക്കാൻ സഹായിക്കാമെന്ന് പറഞ്ഞാണ് ഇയാൾ ബന്ധപ്പെട്ടത്. തുടർന്ന് മെബൈൽ അവരുടെ നിയന്ത്രണത്തിലാക്കി- നഗ്മ പറഞ്ഞു

നെറ്റ്ബാങ്ക് അക്കൗണ്ട് ലോഗിൻ ചെയ്താണ് തട്ടിപ്പുകാർ ഒരു ലക്ഷം രൂപ ട്രാൻസ്ഫർ ചെയ്തത്. 20 ഓളം തവണ ഒ.ടി.പി വന്നെങ്കിലും അത് ഷെയർ ചെയ്തിട്ടില്ല. ഭാഗ്യവശാൽ അധികം പണം നഷ്ടമായിട്ടില്ലെന്നും താരം കൂട്ടിച്ചേർത്തു.

Tags:    
News Summary - Actor-politician Nagma Morarji loses ₹1 lakh in KYC fraud after clicking on spam link

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.