മുംബൈയിലെ രണ്ട് ലക്ഷ്വറി ഫ്ലാറ്റുകൾ 15.24 കോടി രൂപക്ക് വിറ്റ് ബോളിവുഡ് താരം രൺവീർ സിങ്. ഗോരെഗാവ് ഈസ്റ്റിലെ ഒബ്‌റോയ് എക്‌സ്‌ക്വിസൈറ്റ് റെസിഡൻഷ്യൽ കോംപ്ലക്‌സിലെ 43ാം നിലയിൽ സ്ഥിതി ചെയ്യുന്ന 4303, 4304 എന്നീ ഫ്ലാറ്റുകളാണ് വിറ്റത്.
2014 ലാണ് 4.64 കോടി രൂപക്ക് 1,324 ചതുരശ്ര അടി വീതം വിസ്തൃതിയുളള ഫ്ലാറ്റുകൾ നടൻ വാങ്ങിയത്. റിപ്പോർട്ടുകള്‍ പ്രകാരം 7.62 കോടി രൂപയായിരുന്നു എഗ്രിമെന്റ് വില. ഓരോ ഫ്ലാറ്റിനും 45.75ലക്ഷം രൂപയാണ് സ്റ്റാമ്പ് ഡ്യൂട്ടിയായി നൽകിയത്. അടുത്തിടെ രൺവീർ സിങ്ങും ഭാര്യയും നടിയുമായ ദീപിക പദുകോണും ബാന്ദ്രയിൽ 119 കോടിക്ക് ഒരു വീട് വാങ്ങിയിരുന്നു.
നിലവിൽ സിനിമ തിരക്കിലാണ് ദീപികയും രൺവീറും. സംവിധായകൻ രോഹിത് ഷെട്ടിയുടെ പൊലീസ് ചിത്രമായ 'സിംഗം എഗെയ്‌ൻ' ആണ് ഇനി വരാനിരിക്കുന്ന ചിത്രം. ദീപികക്കും രൺവീറിനുമൊപ്പം അജയ് ദേവ്ഗൺ, കരീന കപൂർ ഖാൻ, ടൈഗർ ഷ്റോഫ് എന്നിവരും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നുണ്ട്. അടുത്ത വർഷം ചിത്രം തിയറ്ററുകളിൽ എത്തും.
ഫർഹാൻ അക്തർ സംവിധാനം ചെയ്യുന്ന ഡോൺ 3 ആണ് രൺവീറിന്റെ വരാനിരിക്കുന്ന മറ്റൊരു ചിത്രം. 2006-ൽ പുറത്തിറങ്ങിയ ഷാറൂഖ് ഖാൻ ചിത്രത്തിന്റെ തുടർച്ചയാണിത്. എസ്.ആർ.കെക്കൊപ്പം പ്രിയങ്ക ചോപ്ര, ബൊമൻ ഇറാനി എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തിയത്. 2011ൽ ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തിയിരുന്നു. ഹൃത്വിക് റോഷനാണ് പ്രധാന കഥാപത്രത്തെ അവതരിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.