മുംബൈ: പ്രമുഖ ബോളിവുഡ് നടൻ സന്ദീപ് നഹറിനെ മുംബൈ ഗൊരേഗാവിലെ തെൻറ അപ്പാർട്മെൻറിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മരണത്തിനു മുമ്പായി, ഭാര്യയെയും ഭാര്യാമാതാവിനെയും കുറ്റപ്പെടുത്തുന്ന വിഡിയോ നഹർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. കൂടാതെ അദ്ദേഹത്തിെൻറ മുറിയിൽനിന്നു കിട്ടിയ കത്തിൽ, ബോളിവുഡ് സിനിമ വ്യവസായത്തിലെ രാഷ്ട്രീയവും താൻ നേരിടുന്ന അവഗണനയും പരാമർശിക്കുന്നതായി പൊലീസ് പറഞ്ഞു.
കഴിഞ്ഞ വർഷം ആത്മഹത്യ ചെയ്ത പ്രമുഖ താരം സുശാന്ത് സിങ് രാജ്പുത് നായകനായ 'എം.എസ്. ധോണി'യിൽ സുശാന്തിെൻറ സഹതാരമായി സന്ദീപ് നഹർ തിളങ്ങിയിരുന്നു. അക്ഷയ് കുമാർ ചിത്രമായ കേസരിയിലും ഇദ്ദേഹം പ്രധാന റോൾ ചെയ്തിരുന്നു.
നഹറിനെ തിങ്കളാഴ്ച വൈകീട്ട് കിടപ്പുമുറിയിലെ സീലിങ് ഫാനിൽ തൂങ്ങിയ നിലയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയെന്നും ഭാര്യ കാഞ്ചനും സുഹൃത്തുക്കളും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു.
മരണത്തിന് ഏതാനും മണിക്കൂറുകൾ മുമ്പ് പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് വിഡിയോയിൽ, ഭാര്യയിൽനിന്നും ഭാര്യാമാതാവിൽനിന്നും മാനസിക പീഡനം ഏൽക്കുന്നതായി കുറ്റപ്പെടുത്തിയിരുന്നു. ആത്മഹത്യക്കുറിപ്പെന്നു കരുതുന്ന കത്തിൽ, സിനിമ രംഗത്ത് താൻ നേരിട്ട രാഷ്ട്രീയക്കളിയും പ്രഫഷനൽ അല്ലാത്ത സമീപനങ്ങളും ഏറെ വേദനിപ്പിക്കുന്നുവെന്നും സൂചിപ്പിച്ചിരുന്നു.
നഹറിേൻറത് ആത്മഹത്യയാണെന്നാണ് പ്രഥമദൃഷ്ട്യാ കരുതുന്നതെന്നും ആരും പരാതി ഉന്നയിച്ചിട്ടില്ലെന്നും അസ്വാഭാവിക മരണത്തിന് കേസെടുത്തുവെന്നും പൊലീസ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.