ചെന്നൈ: നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട പരാമർശത്തിൽ തമിഴ് സിനിമ താരം സൂര്യ ശിവകുമാറിനെതിരെ കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കില്ല. എന്നാൽ സൂര്യയുടെ പരാമർശം അനാവശ്യവും അനുചിതവുമാണെന്ന് മദ്രാസ് ഹൈകോടതി നിരീക്ഷിച്ചു. സൂര്യയുടെ പരാമർശം അനാവശ്യവും അനുചിതവുമാണ്. കോവിഡ് മഹാമാരിയുടെ സമയത്ത് ജുഡീഷ്യറി സംവിധാനം മുഴുവൻ പൊതുജന താൽപര്യം സംരക്ഷിക്കുന്നതിന് പ്രവർത്തിച്ച രീതിയെക്കുറിച്ച് താരത്തിന് അറിവില്ലെന്നും കോടതി പറഞ്ഞു.
നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിൽ മൂന്ന് വിദ്യാർഥികൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ സൂര്യയുടെ പരാമർശം കോടതിയെ അവഹേളിക്കുന്നതാണെന്നും അതിനാൽ കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഹൈകോടതി ജഡ്ജി എസ്.എം. ബാലസുബ്രഹ്മണ്യം മദ്രാസ് ഹൈകോടതി ജസ്റ്റിസിന് കത്തെഴുതുകയായിരുന്നു. കോവിഡിെൻറ പശ്ചാത്തലത്തിൽ വിർച്വലായി മാറിയ കോടതികൾ വിദ്യാർഥികേളാട് ധൈര്യമായി നീറ്റ് പരീക്ഷ എഴുതാൻ ഉത്തരവിടുന്നുവെന്നായിരുന്നു സൂര്യയുടെ പരാമർശം.
'സൂര്യയുടെ പ്രസ്താവന കോടതിയെ അവഹേളിക്കുന്നതിന് തുല്യമാണ്. ജഡ്ജിമാരുടെ സത്യസന്ധതയെയും രാജ്യത്തിെൻറ നീതി ന്യായ വ്യവസ്ഥയിലുള്ള വിശ്വാസത്തിനും തുരങ്കം വെക്കുകയും ജനങ്ങൾക്ക് ജുഡീഷ്യറിയിലുളള വിശ്വാസം നഷ്ടപ്പെടുന്നതിനും കാരണമായേക്കാം. ഇൗ സാഹചര്യത്തിൽ നീതിന്യായ വ്യവസ്ഥ ഉയർത്തിപ്പിടിക്കുന്നതിനായി നടൻ സൂര്യക്കെതിരെ കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കണം' -ചീഫ് ജസ്റ്റിസിന് നൽകിയ പരാതിയിൽ ജസ്റ്റിസ് എസ്.എം. സുബ്രഹ്മണ്യം പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.