സിനിമ സീനുകൾ ഉപയോഗിച്ച്​ സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കൽ; സ്വര ഭാസ്​കർ പരാതി നൽകി

മുംബൈ: സിനിമയിലെ സീനുകൾ ഉപയോഗിച്ച്​ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചതിന്​ പരാതി നൽകി ബോളിവുഡ്​ താരം സ്വര ഭാസ്​കർ. യുട്യൂബറും ട്വിറ്റർ ഉപഭോക്താവുമായ വ്യക്തിക്കെതിരെയാണ്​ പരാതി.

സിനിമ സീനുകൾ ഉപയോഗിച്ച്​ തന്നെ അപമാനിക്കാൻ ശ്രമിക്കുന്നുവെന്നാണ് സ്വര​ പരാതി നൽകിയത്​. സ്വരയുടെ പരാതിയിൽ വസത്​ കുഞ്ച്​ നോർത്ത്​ പൊലീസ്​ കേസ്​ രജിസ്​റ്റർ ചെയ്​തു. ഐ.ടി നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ്​ കേസെടുത്തിരിക്കുന്നത്​. അന്വേഷണം ആരംഭിച്ചതായി പൊലീസ്​ അറിയിച്ചു.

ചിത്രങ്ങളിലെ സീനുകൾ ഉപയോഗിച്ച്​ ഹാഷ്​ടാഗുകൾ കൂട്ടിച്ചേർത്ത്​ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചവർക്കെതിരെയാണ്​ കേസ്​​.

രാജ്യത്തെ സാമൂഹിക രാഷ്​ട്രീയ വിഷയങ്ങളിൽ പ്രതികരിച്ചതിന്​ സ്വരക്കെതിരെ നേരത്തേ സമൂഹമാധ്യമങ്ങളിൽ വിമർശനങ്ങളും ട്രോളുകളും ഉയർന്നിരുന്നു. ​ബോളിവുഡ്​ താരം ഷാരൂഖ്​ ഖാന്‍റെ മകൻ ആര്യൻ ഖാൻ മയക്കുമരുന്ന്​ കേസിൽ അറസ്റ്റിലായതുമായി ബന്ധപ്പെട്ടായിരുന്നു​ നടിയുടെ അവസാന പ്രതികരണം. ഇതിനെതിരെയും നിരവധിപേർ വിമർശനങ്ങളുമായി രംഗത്തെത്തിയിരുന്നു. 

Tags:    
News Summary - Actor Swara Bhasker files police complaint over objectionable comments on old film scene on Twitter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.