നടൻ യൂസുഫ്​ ഹുസൈൻ കോവിഡ്​ ബാധിച്ച്​ മരിച്ചു; വികാരനിർഭര കുറിപ്പുമായി മരുമകൻ ഹൻസൽ മേത്ത

മുംബൈ: നടൻ യൂസുഫ്​ ഹുസൈൻ കോവിഡ്​ ബാധിച്ച്​ മരിച്ചു. 73 വയസ്സായിരുന്നു. മുംബൈയിലെ ലീലാവതി ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന അദ്ദേഹം വെള്ളിയാഴ്ച രാത്രിയാണ്​ മരിച്ചത്​.

മരുമകനും സംവിധായകനുമായ ഹൻസൽ മേത്ത മരണവാർത്ത സോഷ്യൽ മീഡിയയിലൂടെ സ്​ഥിരീകരിച്ചു. വികാരനിർഭരമായ ഒരു കുറിപ്പും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്​. 2013ൽ രാജ്​കുമാർ റാവുവിനെ നായകനാക്കി ഹൻസൽ സംവിധാനം ചെയ്​ത 'ഷാഹിദ്​' പൂർത്തിയാക്കാനായി ഹുസൈൻ ഏറെ സഹായിച്ചതായും അദ്ദേഹം തനിക്ക്​ ഭാര്യ പിതാവായിരുന്നില്ല മറിച്ച്​ സ്വന്തം പിതാവിനെ പോലെയായിരുന്നുവെന്ന്​ കുറിച്ചു. സിനിമ പൂർത്തീകരിക്കാനായി സ്വന്തം സമ്പാദ്യത്തിലെ വലിയൊരു പങ്ക്​​ തനിക്കായി​ ചെലവാക്കിയതായി ഹൻസൽ എഴുതി.

ദിൽ ചാഹ്​താ ഹേ, രാസ്​, ഹസാറോം ക്വാഹിഷേൻ ഏസി, കാക്കി, വിവാഹ്​, ഷാഹിദ്​, ഒ.എം.ജി, കൃഷ്​ 3, വിശ്വരൂപം 2, റായീസ്​, ദബംഗ്​ 3 എന്നിവയാണ്​ സുപ്രധാന ചിത്രങ്ങൾ. അഭിനേതാക്കളായ അഭിഷേക്​ ബച്ചൻ, മനോജ്​ ബാജ്​പേയി, പൂജ ഭട്ട്​ എന്നിവർ അനുശോചിച്ചു.



Tags:    
News Summary - Actor Yusuf Hussain Dies Of COVID; Hansal Mehta Pens Note for Father-in-Law

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.