വിമാനയാത്രക്കിടെ കണ്ട വിചിത്ര വസ്തുവിന്റെ ചിത്രം പങ്കുവെച്ച് നടി ദിവ്യ പ്രഭ. ഇൻസ്റ്റഗ്രാമിലൂടെയാണ് ചിത്രം പോസ്റ്റ് ചെയ്തത്. മുംബൈയിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെയാണ് ആകാശത്ത് വിചിത്ര വസ്തുവിനെ കണ്ടതെന്നും നിമിഷങ്ങൾക്കുള്ളിൽ അപ്രത്യക്ഷമായെന്നും ദിവ്യ ഫേസ്ബുക്കിൽ കുറിച്ചു.
'മുംബൈയില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയില്‍, കൊച്ചിയില്‍ ഇറങ്ങുന്നതിന് ഏതാണ്ട് ഒരു മണിക്കൂറുകള്‍ക്ക് മുന്‍പ് ആകാശത്തിന്റെ ചിത്രം എടുക്കുകയായിരുന്നു. പെട്ടന്ന് ഞാന്‍ എന്റെ ഫോണിന്റെ കാമറയിലൂടെ എന്തോ കണ്ടു. മേഘങ്ങള്‍ക്കിടയിലൂടെ വിചിത്രമായ വസ്തു പറക്കുന്നു പോകുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ അത് അപ്രത്യക്ഷമാവുകയും ചെയ്തു. അതെന്താണെന്ന് എനിക്ക് മനസിലാകുന്നില്ല. അതൊരു യുഎഫ്ഒ (പറക്കും തളിക) ആണോ?' ദിവ്യപ്രഭ ചിത്രത്തിനൊപ്പം കുറിച്ചു.
നടിയുടെ ചിത്രവും കുറിപ്പും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. 2013 ൽ പുറത്ത് ഇറങ്ങിയ ലോക്ക്പാൽ എന്ന ചിത്രത്തിലൂടെയാണ് ദിവ്യ പ്രഭ വെള്ളിത്തിരയിൽ എത്തുന്നത്. മുംബൈ പൊലീസ്, ടേക്ക് ഓഫ്, അറിയിപ്പ് എന്നിവയാണ് ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.