നടി മീര നന്ദന്‍ വിവാഹിതയായി

ഗുരുവായൂര്‍: നടിയും റേഡിയോ ജോക്കിയുമായ മീര നന്ദന്‍ വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രസന്നിധിയില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്‍റായ ശ്രീജുവാണ് വരന്‍. വീട്ടുകാരും അടുത്ത ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.

കഴിഞ്ഞ സെപ്റ്റംബര്‍ 13നായിരുന്നു വിവാഹനിശ്ചയം. കൊച്ചി എളമക്കര സ്വദേശിനിയായ മീര നന്ദന്‍ ലാല്‍ ജോസിന്‍റെ ‘മുല്ല’ എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തിയത്.




Tags:    
News Summary - Actress Meera Nandan got married

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.