ഒരു ഇടവേളക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് നടി സംഗീത. ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത ചാവേർ എന്ന ചിത്രത്തിലൂടെയാണ് നടി മലയാളത്തിലേക്ക് മടങ്ങിയെത്തിയിരിക്കുന്നത്. രണ്ടാംവരവിൽ മികച്ച പ്രതികരണം ലഭിക്കുമ്പോൾ സിനിമയിൽ നിന്ന് ഇടവേള എടുത്തതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് നടി.
'വിവാഹശേഷം സിനിമയിൽ നിന്ന് മാറി നിൽക്കണമെന്ന് വിചാരിച്ചില്ല.വീണ്ടും മലയാള സിനിമയിലേക്ക് മടങ്ങിയെത്തിയതിൽ വളരെ സന്തോഷമുണ്ട്. വിവാഹത്തിന് ശേഷം കുടുംബ ജീവിതത്തിലെ തിരക്കുകൾ കാരണമാണ് ഇത്രയും നാൾ മാറിനിന്നത്. കൂടാതെ അച്ഛന്റെ മരണത്തിന് ശേഷം ഞാൻ ഡിപ്രഷനിലായി. സിനിമയാണ് എന്റെ സന്തോഷമെന്ന് അറിയാവുന്ന ഭർത്താവ് ഏറെ കാലമായി വീണ്ടും അഭിനയിക്കാൻ പറയുന്നു. മടങ്ങി വരവിനെ കുറിച്ച് ആലോചിക്കുമ്പോഴാണ് സംവിധായകൻ ടിനു പാപ്പച്ചൻ സിനിമക്കായി സമീപിക്കുന്നത്.
വിവാഹ ശേഷം ജീവിതം ആകെ മാറി. ഭാര്യ, അമ്മ, വീട്ടിലെ ഉത്തരവാദിത്വങ്ങൾ എന്നിങ്ങനെ തിരക്കായി പോയി. ജീവിതത്തിലെ പല റോളുകൾക്കിടയിൽ സിനിമയി ശ്രദ്ധകന്ദ്രീകരിക്കാൻ സമയമുണ്ടായില്ല. കുടുംബ ജീവിതം നന്നായി ആസ്വദിച്ചു. അതുകൊണ്ട് നിരാശയില്ല. ഇനി സിനിമയിൽ സജീവമായി തന്നെയുണ്ടാകും'-സംഗീത കൂട്ടിച്ചേർത്തു.
ചാവേറിൽ ദേവി എന്ന കഥാപാത്രത്തെയാണ് സംഗീത അവതരിപ്പിച്ചത്. നിലവിൽ അർജുൻ രമേശ് സംവിധാനം ചെയ്യുന്ന പരാക്രമം എന്ന ചിത്രത്തിലാണ് നടി അഭിനയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.