നടൻ ആമിർ ഖാന്റെ മകൻ ജുനൈദ് സിനിമാ പ്രവേശനത്തിനൊരുങ്ങുകയാണ്. മഹാരാജ് എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിക്കുന്നത്. 2017 ൽ പുറത്തിറങ്ങിയ അർജുൻ റെഡ്ഡി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ ശാലിനി പാണ്ഡെയാണ് നായിക. ചിത്രത്തിൽ ജുനൈദ് മാധ്യമപ്രവർത്തകനായിട്ടാണ് എത്തുന്നതെന്നാണ് സൂചന.
ഇപ്പോഴിതാ ജുനൈദിനൊപ്പമുളള സിനിമാ അനുഭവം പങ്കുവെക്കുകയാണ് ശാലിനി പാണ്ഡെ. 'വളരെ സിമ്പിളായ മനുഷ്യനാണ് ജുനൈദ് എന്നാണ് നടി ന്യൂസ്18ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. 'അദ്ദേഹത്തിനൊപ്പം ജോലി ചെയ്യാൻ വളരെ എളുപ്പമാണ്. വളരെ സിമ്പിളായ വ്യക്തിത്വമാണ്. ഞങ്ങൾ രണ്ടുപേരും ഏകദേശം സമപ്രായക്കാരായതുകൊണ്ട് ലൊക്കേഷൻ വളരെ രസകരമായിരുന്നു. ജുനൈദിന്റേയും എന്റേയും തുടക്കമാണ്'- ശാലിനി പാണ്ഡെ പറഞ്ഞു.
സ്വജനപക്ഷപാതം സിനിമയിൽ മാത്രമല്ല എല്ലാ മേഖലയിലും നിലനിൽക്കുന്നുണ്ടെന്നും ശാലിനി അഭിമുഖത്തിൽ വ്യക്തമാക്കി. എല്ലാവർക്കും അവരുടേതായ യാത്രയുണ്ടെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. മാതാപിതാക്കൾ പ്രവർത്തിക്കുന്ന മേഖലയിൽ കുട്ടികൾ എത്തിയാൽ അത് അവർക്ക് കുറച്ചു കൂടി എളുപ്പമാകും. സ്വജനപക്ഷപാതം സിനിമ മേഖലയിൽ മാത്രം ഒതുങ്ങുന്നതല്ല. അത് എല്ലായിടത്തും ഉണ്ട്'- ശാലിനി പാണ്ഡെ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.