സൗന്ദര്യ മത്സരത്തിലൂടെയാണ് നടി പ്രിയങ്ക ചോപ്ര അഭിനയ രംഗത്തെത്തുന്നത്. ലോകസുന്ദരിപ്പട്ടം നേടിയ ശേഷം നടി ബോളിവുഡിലും പിന്നാലെ ഹോളിവുഡിലും നിലയുറപ്പിച്ചു. എന്നാൽ തുടക്കത്തിൽ കുടുംബത്തിൽ നിന്ന് പ്രിയങ്കക്ക് പിന്തുണ ലഭിച്ചിരുന്നില്ലെന്നാണ് അമ്മ മധു ചോപ്ര പറയുന്നത്. അടുത്തിടെ നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
'തുടക്കത്തിൽ മിസ് ഇന്ത്യ മത്സരത്തിനായി മുംബൈയിലേക്ക് പേകാൻ പിതാവ് അശോക് ചോപ്ര അനുവദിച്ചിരുന്നില്ല. എന്റെ നിർബന്ധത്തിലായിരുന്നു അച്ഛൻ അനുവാദം നൽകിയത്. അവൾ ഒന്നിന് പിറകെ എല്ലാ കടമ്പകളും വിജയിച്ചു. ഭർത്താവിനെ ബോധ്യപ്പെടുത്തുക എന്നതിനെക്കാൾ വലിയ ദൗത്യം അദ്ദേഹത്തിന്റെ സഹോദരനെ കാര്യം പറഞ്ഞ് ബോധ്യപ്പെടുത്തുക എന്നതായിരുന്നു. കുടുംബത്തിലെ അവസാന വാക്കായിരുന്നു അദ്ദേഹത്തിന്റേത്. ഒരു കുലപതിയെപ്പോലെയായിരുന്നു പെരുമാറിയിരുന്നത്.
ഞാൻ അദ്ദേഹത്തിനോട് കാര്യങ്ങൾ അവതരിപ്പിച്ചപ്പോൾ പരിശീലനത്തിന് പ്രിയങ്കയെ മുംബൈയിലേക്ക് പോകാൻ അദ്ദേഹം അനുവദിച്ചില്ല. പെൺകുട്ടികൾ വീടുവിട്ട് പോകുന്നതിനോട് എതിർപ്പായിരുന്നു. പ്രിയങ്കയും അദ്ദേഹത്തിന്റെ തീരുമാനം മാറ്റാൻ ശ്രമിച്ചു. എന്നാൽ അവളുടെ കണ്ണീരിന് മുന്നിൽപോലും വഴങ്ങിയില്ല. ഒടുവിൽ നിർബന്ധങ്ങൾക്ക് അദ്ദേഹം വഴങ്ങി. പ്രിയങ്കയെ മുംബൈക്ക് വിടാൻ ഒരു കണ്ടീഷൻ ഞങ്ങളുടെ മുന്നിൽവെച്ചു. എന്റെ ജോലി ഉപേക്ഷിച്ച് അവളോടൊപ്പം പോകണമെന്നായിരുന്നു പറഞ്ഞത്. ഞാൻ അതുപോലെ ചെയ്തു. പിന്നീട് അവളുടെ എല്ലാ യാത്രകളിലും ഞാനും പങ്കാളിയായി. സിനിമ ഷൂട്ടിങ്ങിനൊക്കെ മകൾക്കൊപ്പ ആദ്യം പോകാറുണ്ടായിരുന്നു. പിന്നീട് ഞാൻ ഇന്ത്യയിലെ ഷൂട്ടിങ്ങിന് പോകുന്നത് നിർത്തി, അവളോടൊപ്പം മാത്രമേ ഞാൻ വിദേശത്തേക്ക് പോകാറുള്ളൂ'- മധു ചോപ്ര പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.