ഏറെ ഹൈപ്പോടെ തിയററ്ററുകളിലെത്തിയ ചിത്രമാണ് ലൈഗർ. വിജയ് ദേവരകൊണ്ട- അനന്യ പാണ്ഡെ പ്രധാനവേഷത്തിലെത്തിയ ചിത്രം പ്രതീക്ഷിച്ചത് പോലെ വിജയിച്ചില്ല. നടന്റെ കരിയറിലെ ഏറ്റവും വലിയ പരാജയമായിരുന്നു ഈ ചിത്രം. താൻ ഈ ചിത്രം ചെയ്യാൻ കാരണം പിതാവ് ചങ്കി പാണ്ഡെയാണെന്നാണ് അനന്യ പറയുന്നത്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. 'ലൈഗര്‍' ചെയ്തതില്‍ എനിക്ക് ദുഃഖമുണ്ടെന്നും ഇനി ഒരിക്കലും പിതാവ് പറയുന്ന ചിത്രങ്ങൾ ചെയ്യില്ലെന്നും അനന്യ പറഞ്ഞു.
'ലൈഗറിന്റെ പരാജയം എന്നെ വല്ലാതെ അസ്വസ്ഥയാക്കി. വല്ലാതെ ദുഃഖം തോന്നി. ഇവിടത്തെ കുറ്റക്കാരൻ എന്റെ പിതാവാണ്. ഇനി എന്റെ സിനിമകൾ തിരഞ്ഞെടുക്കാൻ അച്ഛനെ അനുവാദിക്കില്ല. സ്ക്രിപ്റ്റ് വായിച്ച് സിനിമ സ്വയം തിരഞ്ഞെടുക്കണം.എന്നെ എപ്പോഴും സന്തോഷവതിയായിരിക്കാന്‍ സഹായിക്കുന്നത് എന്റെ ജോലിയാണ്. ഒരു സിനിമ നന്നായി വന്നില്ലെങ്കില്‍ നീ പിന്നെ അടുത്തതായി എന്ത് ചെയ്യുമെന്ന് അച്ഛന്‍ എപ്പോഴും ചോദിക്കാറുണ്ട്- അനന്യ പറഞ്ഞു.
പുരി ജഗന്നാഥ് സംവിധാനം ചെയ്ത ചിത്രമാണ് ലൈഗർ. വിജയ് ദേവരകൊണ്ടയുടെ ആദ്യത്തെ ബോളിവുഡ് ചിത്രമായിരുന്നു. ലെജൻഡറി താരമായ മൈക്ക് ടൈസൺ സിനിമയിൽ അഭിനയിച്ചിരുന്നു. രമ്യാ കൃഷ്‍ണൻ, റോണിത് റോയ്, വിഷു റെഡ്ഡി, അലി, മകരന്ദ് ദേശ്‍പാണ്ഡേ, ചങ്കി പാണ്ഡെ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.