ബോട്ടോക്സ് സർജറിക്ക് ശേഷം ചിരിക്കാൻ കഴിയുന്നില്ലെന്ന് ഗായികയും ഗ്രാമി പുരസ്കാരം ജേതാവുമായ മേഗൻ ട്രെയ്നർ. ഭർത്താവും സഹോദരനുമൊപ്പമുള്ള പോഡ്കാസ്റ്റിലായിരുന്നു ബോട്ടോക്സ് സർജറി പാളിപ്പോയതിനെക്കുറിച്ച് ഗായിക വ്യക്തമാക്കിയത്. മേൽചുണ്ടിന് വലിപ്പം തോന്നിക്കാനായി ചെയ്ത ലിപ് ഫ്ളിപ്പാണ് പ്രശ്നമായതെന്നും ഇപ്പോൾ ചിരിച്ചാൽ മുഖം വേദനിക്കുമെന്നും ഗായിക പറഞ്ഞു.
'സൗന്ദര്യം വർധിപ്പിക്കാനായി ഞാൻ ചെയ്തത് തെറ്റായിപ്പോയിയെന്ന് ഇപ്പോൾ തോന്നുന്നു. ഒരുപാട് ബോട്ടോക്സുകൾ ചെയ്തിട്ടുണ്ട്. ഇപ്പോൾ പ്രശ്നമായത് ചുണ്ടിന് വലിപ്പം തോന്നിക്കാൻ ചെയ്ത ലിപ് പ്ലിപ്പാണ്. എനിക്ക് ഇപ്പോൾ ചിരിക്കാൻ കഴിയില്ല. ഇനി ചിരിക്കാൻ ശ്രമിച്ചാൽ മുഖം വേദനിക്കും.
ഞാൻ വളരെ ഹാപ്പിയായ വ്യക്തിയാണ്. എന്നാൽ ഇപ്പോൾ എന്നെ കണ്ടാൽ അങ്ങനെ തോന്നില്ല. കാരണം എനിക്ക് ഇപ്പോൾ മനസ് തുറന്ന് ചിരിക്കാൻ കഴിയുന്നില്ല. ഒരാൾ എന്നെ തെറ്റിധരിപ്പിച്ചതുകൊണ്ടാണ് ലിപ് പ്ലിപ്പ് ചെയ്തത്. എന്റെ ചുണ്ട് ചെറുതാണെന്നും ഇതിലൂടെ നല്ല മനോഹരമുള്ള ചുണ്ട് ലഭിക്കുമെന്നും പറഞ്ഞു. എന്നാൽ ഇപ്പോൾ ചിരിക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്'- മേഗൻ ട്രെയ്നർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.