പ്രഖ്യാപനം മുതൽ വാർത്തകളിൽ ഇടംപിടിച്ച ചിത്രമാണ് പ്രഭാസിന്റെ ആദിപുരുഷ്. രാമായണത്തെ പ്രമേയമാക്കി ഓം റൗട്ട് സംവിധാനം ചെയ് ചിത്രം തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചിട്ടുണ്ട്. പ്രഭാസിനോടൊപ്പം കൃതി സിനോൺ, സെയ്ഫ് അലിഖാനും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട് .
ആദിപുരുഷ് പ്രദർശിപ്പിക്കുന്ന തിയറ്ററുകളിൽ ഹനുമാന് വേണ്ടി ഒരു സീറ്റ് ഒഴിച്ചിടുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചിരുന്നു. രാമഭക്തനായ ഹാനുമാൻ ചിത്രം കാണാൻ എത്തുമെന്നുള്ള വിശ്വാസത്തിലാണ് സീറ്റ് നീക്കിവെച്ചത്. നേരത്തെ അറിയിച്ചത് പോലെ തിയറ്ററുകളിൽ ഹനുമാന് വേണ്ടി ഒരു സീറ്റ് ഒഴിച്ചിട്ടിരിക്കുകയാണ്. സീറ്റിൽ ഹനുമാന്റെ ചിത്രങ്ങളും വിഗ്രഹങ്ങളും വെച്ചിട്ടുണ്ട്. 'ഭഗവാൻ ഹനുമാന്റെ ഇരിപ്പിടം' എന്ന കുറിപ്പോടെയാണ് വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ ഇടംപിടിക്കുന്നത്. ഹനുമാന് വേണ്ടി നീക്കിവെച്ചിരിക്കുന്ന സീറ്റിൽ സിനിമ കാണാൻ എത്തിയ ആളുകൾ പൂക്കൾ അർപ്പിക്കുന്നതും കാണാം.
നേരത്തെ തിയറ്ററിൽ ഹനുമാന് വേണ്ടി നീക്കിവെച്ചിരിക്കുന്ന സീറ്റിനരുകിലുള്ള സീറ്റിന് അധികം ചാർജ് ഈടാക്കുമെന്ന് റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇതിനെതിരെ സിനിമയുടെ നിർമാതാക്കൾ രംഗത്ത് എത്തിയിരുന്നു. തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും ഹനുമാന് വേണ്ടി നീക്കിവെച്ചിരിക്കുന്ന സീറ്റിന്റെ അരുകിലുള്ള സീറ്റിന്റെ നിരക്കിൽ വ്യത്യാസമില്ലെന്നും നിർമാതാക്കളായ ടി സീരീസ് ട്വീറ്റ് ചെയ്തിരുന്നു.
ടി- സീരീസും റെട്രോഫൈല്‍സിന്റെ ബാനറില്‍ ഭൂഷണ്‍ കുമാറും കൃഷ്ണകുമാറും സംവിധായകൻ ഓം റാവത്തും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം - ഭുവന്‍ ഗൗഡ, സംഗീത സംവിധാനം - രവി ബസ്രുര്‍, എഡിറ്റിംഗ് - അപൂര്‍വ്വ മോടിവാലെ, ആഷിഷ് എം ഹത്രെ, സംഗീതം - അജയ്- അതുല്‍. പശ്ചാത്തല സംഗീതം - സഞ്ചിത് ബല്‍ഹാറ, അങ്കിത് ബല്‍ഹാറ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.