പ്രഭാസ്, കൃതി സിനോൺ, സെയ്ഫ് അലിഖാൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഓം റൗട്ട് സംവിധാനം ചെയ്യുന്ന ചിത്രമാണ് ആദിപുരുഷ് . ജൂൺ 16 നാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്.
ആദിപുരുഷ് തിയറ്ററുകളിൽ എത്താൻ ദിവസങ്ങൾ മാത്രം ശേഷിക്കവെ പ്രേക്ഷകർക്ക് മുന്നറിയിപ്പുമായി നിർമാതാക്കളായ ടി സീരീസ് എത്തിയിരിക്കുകയാണ്. ഹനുമാന് വേണ്ടി നീക്കിവെച്ചിരിക്കുന്ന സീറ്റിന് തൊട്ടടുത്തുള്ള സീറ്റുകളുടെ നിരക്കിൽ വ്യത്യാസമില്ലെന്നാണ് ടി സീരീസ് അറിയിച്ചിരിക്കുന്നത്. തെറ്റായ വിവരം പ്രചരിപ്പിക്കരുതെന്നും ഇവർ ട്വിറ്റ് ചെയ്തു.
'ആദിപുരുഷിന്റെ ടിക്കറ്റ് നിരക്കിനെ സംബന്ധിച്ച് മാധ്യമങ്ങളിൽ തെറ്റായ റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. ഹനുമാൻ ജിക്കായി നീക്കിവെച്ചിരിക്കുന്ന സീറ്റിന് തൊട്ടടുത്തുള്ള സീറ്റുകളുടെ നിരക്കിൽ വ്യത്യാസമില്ല. വ്യാജ പ്രചരണങ്ങളിൽ വീഴരുത്'- ടീ സീരീസ് ട്വീറ്റ് ചെയ്തു.
വിശ്വാസത്തിന്റെ ഭാഗമായി രാമഭക്തനായ ഹനുമാൻ ചിത്രം കാണാൻ എത്തുമെന്നും അതിനാൽ തിയറ്ററുകളിൽ ഒരു സീറ്റ് മാറ്റിവെക്കുമെന്നും അണിയറപ്രവർത്തകർ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ഹനുമാന് വേണ്ടി മാറ്റിവെച്ചിരിക്കുന്ന സീറ്റിന് അരുകിൽ ഇരിക്കാൻ അധികം പണം നൽകേണ്ടി വരുമെന്ന തരത്തിൽ റിപ്പോർട്ടുകൾ പ്രചരിച്ചത്.
500 കോടി ബജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.ടി സിരീസ്, റെട്രോഫൈല്‍സ് എന്നീ ബാനറുകളില്‍ ഭൂഷണ്‍ കുമാര്‍, കൃഷന്‍ കുമാര്‍, ഓം റൗട്ട്, പ്രസാദ് സുതാര്‍, രാജേഷ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.