ഗായകൻ അദ്നാൻ സമിയുടെ മാതാവ് നൗറീൻ സമി ഖാൻ(77) അന്തരിച്ചു. അദ്നാൻ സമിയാണ് തിങ്കളാഴ്ച എക്സിലൂടെ സങ്കടകരമായ വിവരം പങ്കുവെച്ചത്. എന്നാൽ മരണ കാരണം ലഭ്യമല്ല.
'ഞങ്ങളുടെ പ്രിയപ്പെട്ട മാതാവ് ബീഗം നൗറീൻ സാമി ഖാന്‍റെ വിയോഗം ഏറെ ദുഃഖത്തോടെ അറിയിക്കുന്നു. മാതാവിന്റെ വേർപാട് ഞങ്ങളെ സങ്കടത്തിലാഴ്ത്തിയിട്ടുണ്ട്. എല്ലാവരോടും സ്നേഹവും സന്തോഷവും പങ്കിട്ട അവിശ്വസനീയമായ ഒരു വ്യക്തിയായിരുന്നു ഞങ്ങളുടെ മാതാവ്. വളരെയധികം മിസ് ചെയ്യും. മാതാവിന്റെ ആത്മാവിനായി പ്രാർഥിക്കുക.ജന്നത്തുൽ ഫിർദൗസിൽ അല്ലാഹു ഞങ്ങളുടെ പ്രിയപ്പെട്ട മാതാവിനെ അനുഗ്രഹിക്കട്ടെ... ആമീൻ'-അദ്നാൻ സമി എക്സിൽ കുറിച്ചു.
ഈ കഴിഞ്ഞ മാതൃദിനത്തിൽ അമ്മയെക്കുറിച്ച് ഹൃദയസ്പർശിയായ കുറിപ്പ് അദ്നാൻ സമി പങ്കുവെച്ചിരുന്നു. ഒരു പഴയ ചിത്രത്തിനൊപ്പമായിരുന്നു അമ്മയുടെ സ്നേഹത്തെക്കുറിച്ച് വാചാലനായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.