വസ്ത്രധാരണത്തിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ നിന്ന് രൂക്ഷവിമർശനമാണ് നടി നീന ഗുപതക്ക് നേരിടേണ്ടി വരുന്നത്. അധികവും മോഡേൺ വസ്ത്രങ്ങളിലാണ് നടി പൊതുസ്ഥലങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. ഇത് വലിയ വിമർശനം സൃഷ്ടിക്കാറുണ്ട്. പ്രായത്തിനൊത്ത വസ്ത്രം ധരിച്ചാൽ പോരെയെന്നാണ് സോഷ്യൽ മീഡിയയിൽ നിന്ന് വരുന്ന അധികം കമന്റുകളും. എന്നാൽ നടിയെ പിന്തുണക്കുന്നവരുമുണ്ട്.
ദിവസങ്ങൾക്ക് മുമ്പ് നീന ഗുപ്തയുടെ തന്റെ ഏറ്റവും പുതിയ ചിത്രമായ ട്രെയൽ പിരീഡിന്റ വിജയാഘോഷത്തിൽ പങ്കെടുക്കാൻ മോഡേൺ വസ്ത്രം ധരിച്ചായിരുന്നു എത്തിയത്. ഇത് ഒരു വിഭാഗം ആളുകളെ ചൊടിപ്പിച്ചിരുന്നു. പതിവു പോലെ സോഷ്യൽ മീഡിയയിലൂടെ നടിക്കെതിരെ വിമർശനവും ട്രോളുകളു ഉയർന്നു. 64 കാരിയായ നീനക്ക് പ്രായത്തിനൊത്ത വസ്ത്രം ധരിച്ചാൽ പോരെയെന്നായിരുന്നു വിമർശകരുടെ കമന്റ്. എന്നാൽ ഇത്തവണ ഇതിനുത്തരം നീനക്ക് പറയേണ്ടി വന്നില്ല. നടിയുടെ ആരാധകർ തന്നെ വായടപ്പിക്കുന്ന മറുപടി നൽകി. വസ്ത്രധാരണത്തിന് പ്രായം ഒരു തടസമല്ലെന്നും അവർക്ക് ഇഷ്ടമുളളത് ധരിക്കട്ടെയെന്നുമായിരുന്നു ആരാധകർ പറഞ്ഞത്. കൂടാതെ ജീവിതം ആഘോഷമാക്കാനും നടിയൊരു പ്രചോദമാണെന്നു ആരാധകർ പറയുന്നുണ്ട്.
ഇപ്പോഴിതാ തന്നെ പിന്തുണച്ച് ആരാധകർക്ക് നന്ദി പറഞ്ഞ് നീന ഗുപ്ത രംഗത്തെത്തിയിരിക്കുകയാണ്. ഇൻസ്റ്റഗ്രാമിൽ ഒരു വിഡിയോ പങ്കുവെച്ചുകൊണ്ടാണ് നന്ദി അറിയിച്ചിരിക്കുന്നത്. 'എന്നെ പിന്തുണച്ചതിനു നന്ദി. മോശം കമന്റുകൾ ഇട്ടവരോട് എനിക്കൊന്നും പറയേണ്ടി വന്നില്ല. നിങ്ങൾ തന്നെ എനിക്കു വേണ്ടി അവരോടു സംസാരിച്ചു. നന്ദി.' എന്നാണ് നീന തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പുതിയ വിഡിയോയിൽ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.