മുംബൈ: ബോളിവുഡ് താരം രൺബീർ കപൂറിന് പിന്നാലെ സംവിധായകൻ സഞ്ജയ് ലീല ബൻസാലിക്കും കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചതോടെ സ്വയം നിരീക്ഷണത്തിൽ കഴിയുകയാണ് അദ്ദേഹം.
ചിത്രീകരണം പുരോഗമിക്കുന്ന 'ഗംഗുഭായ് കത്തിയവാഡി'യുടെ ഷൂട്ടിങ്ങിനിടെയാണ് സഞ്ജയ് ലീല ബൻസാലിക്ക് രോഗം സ്ഥിരീകരിക്കുന്നത്. സഞ്ജയ് ലീല ബൻസാലിക്കും രൺബീറിനും കോവിഡ് സ്ഥിരീകരിച്ചതോടെ ചിത്രത്തിലെ പ്രധാനകഥപാത്രെത്ത അവതരിപ്പിക്കുന്ന ആലിയ ഭട്ടും നിരീക്ഷണത്തിൽ പോയി. ഗംഗുഭായ് കത്തിയവാഡിയുടെ ഷൂട്ടിങ് നിർത്തിവെച്ചിരിക്കുകയാണെന്നാണ് വിവരം.
രൺബീർ കപൂറിന് കോവിഡ് സ്ഥിരീകരിച്ച വിവരം അമ്മ നീതു കപൂർ ഇൻസ്റ്റഗ്രാമിലൂടെ അറിയിക്കുകയായിരുന്നു. അദ്ദേഹം വീട്ടിൽ സ്വയം നിരീക്ഷണത്തിലാണെന്നും മറ്റു ആരോഗ്യപ്രശ്നങ്ങളില്ലെന്നും അവർ കുറിച്ചു. രൺബീർ കപൂറിന്‍റെ ആരോഗ്യനില മോശമാണെന്നും കോവിഡ് ബാധിച്ചുവെന്നും അഭ്യൂഹങ്ങൾ നേരത്തെ പ്രചരിച്ചിരുന്നു. ഇതോടെ ആരാധകർ രൺബീറിന്‍റെ ആരോഗ്യവിവരം അന്വേഷിച്ച് രംഗത്തെത്തിയിരുന്നു.
'നിങ്ങളുടെ അേന്വഷണങ്ങൾക്കും ആശംസകൾക്കും നന്ദി. രൺബീറിന് കോവിഡ് 19 സ്ഥിരീകരിച്ചു. നിലവിൽ ചികിത്സയിൽ തുടരുന്ന അദ്ദേഹത്തിന്‍റെ ആരോഗ്യം സുഖമായി വരുന്നു. നിലവിൽ വീട്ടിൽ സ്വയം നിരീക്ഷണത്തിലാണ്' -നീതു കപൂർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ആഴ്ചകൾക്ക് മുമ്പ് ഷൂട്ടിങ് തിരക്കിലായിരുന്ന നീതു കപൂറിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നീട് ഒരുമിച്ച് അഭിനയിച്ചിരുന്ന വരുൺ ധവാനും രോഗം സ്ഥിരീകരിച്ചിരുന്നു. തുടർന്നാണ് രൺബീർ കപൂറിന് കോവിഡ് സ്ഥിരീകരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.