മുംബൈ: അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുതിെൻറ ഒാർമ ദിവസത്തോട് അനുബന്ധിച്ച് ഒരു മാസത്തെ ഏകാന്തവാസത്തിനൊരുങ്ങി സഹോദരി ശ്വേത സിങ് കിർതി. 2020 ജൂണിലാണ് സുശാന്തിെൻറ ആകസ്മികമായ വിയോഗം. ഒരു വർഷം തികയുന്നതോടെ അദ്ദേഹത്തിെൻറ ഒാർമയിൽ ജൂൺ മാസം ഏകാന്തവാസത്തിനൊരുങ്ങുകയാണെന്ന് അവർ ഫേസ്ബുക്കിൽ കുറിച്ചു.
ബുദ്ധ പൂർണിമ ആശംസകൾ നേർന്നുകൊണ്ടായിരുന്നു ശ്വേതയുടെ പ്രഖ്യാപനം. പോസ്റ്റിൽ സുശാന്തിനൊപ്പമുള്ള നിരവധി ചിത്രങ്ങളും അവർ പങ്കുവെച്ചു.
'ജൂൺ മാസം മുഴുവൻ പർവത നിരകളിൽ ഏകാന്തവാസത്തിന് പോകുന്നു. അവിടെ ഇൻറർനെറ്റ് -ഫോൺ സർവിസുകൾ ലഭ്യമാകില്ല. സഹോദരൻ നഷ്ടപ്പെട്ടതിെൻറ ഒരു വർഷം കടന്നുപോകുേമ്പാൾ അദ്ദേഹത്തിെൻറ മധുരസ്മരണകളെ താലോലിക്കും. ഒരു വർഷമായി അദ്ദേഹത്തിെൻറ ഭൗതിക ശരീരം മാത്രമാണ് ഞങ്ങളെ വിട്ടുപോയത്, മൂല്യങ്ങൾ ഞങ്ങൾക്കൊപ്പം ഇപ്പോഴും ജീവിക്കുന്നു' -ശ്വേത ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
2020 ജൂൺ 14നാണ് മുംബൈയിലെ അപാർട്മെൻറിൽ സുശാന്തിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. അദ്ദേഹം ആത്മഹത്യ ചെയ്തുവെന്ന നിഗമനത്തിൽ മുംബൈ പൊലീസ് അന്വേഷണവുമായി മുേമ്പാട്ടുപോയിരുന്നു. പിന്നീട് അന്വേഷണം സി.ബി.ഐ ഏറ്റെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.