ഇനിയാണ് യഥാർഥ പ്രശ്നം തുടങ്ങുന്നത്; നീതി കിട്ടുന്നത് വരെ പോരാടും- ഐഷ സുൽത്താന

  നിർമാതാവ് ബീന കാസിം ആണ്  ഐഷ സുൽത്താന സംവിധാനം ചെയ്ത ഫ്ലഷിന്റെ  റിലീസിങ് തീയതി പ്രഖ്യാപിച്ചത്. ജൂൺ 16 ന് ചിത്രം തിയറ്ററുകളിൽ എത്തും. ഇപ്പോഴിതാ നിർമാതാവിന് മറുപടിയുമായി സംവിധായിക  രംഗത്ത് എത്തിയിരിക്കുകയാണ്. ഇനിയാണ് യഥാർഥ പ്രശ്നം തുടങ്ങുന്നതെന്നും നീതി കിട്ടുന്നത് വരെ പോരാടുമെന്നും ഐഷ സുൽത്താന ഫേസ്ബുക്കിൽ കുറിച്ചു.

സിനിമയിൽനിന്ന്‌ കിട്ടുന്ന ലാഭത്തിന്റെ പകുതി ലക്ഷദ്വീപിൽ നിന്നും ഇവാക്കുവേഷൻ ചെയ്‌ത്‌ കേരളത്തിലെത്തിക്കൊണ്ടിരിക്കുന്ന രോഗികളുടെ ചികിത്സാ ആവശ്യങ്ങൾക്ക് വേണ്ടി കൊടുക്കണമെന്നും ഇതൊരിക്കലും റിക്വസ്റ്റ് അല്ലെന്നും അവകാശമാണെന്നും ഐഷ പറയുന്നു. ഈ സിനിമയെ നിർമാതാവ്‌ കൊന്ന് കളഞ്ഞു. ഇനി ആ ബോഡി കൊണ്ടെങ്കിലും നാട്ടുകാർക്ക് ഒരു ഉപകാരമുണ്ടാവട്ടെയെന്നും കൂട്ടിച്ചേർത്തു. രണ്ട് വർഷമായി ബിജെപിയെ പേടിച്ച് നിർമാതാവ്‌ പെട്ടിയിൽ സൂക്ഷിച്ച സിനിമ ജനങ്ങളുടെ പ്രതികരണം കണ്ട് മുട്ട് മടക്കിയാണ്‌ റിലീസ് ചെയ്യാൻ പോകുന്നതെന്ന് അറിഞ്ഞതിൽ സന്തോഷമുണ്ടെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

 ഫോസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

വിവാദങ്ങൾക്ക് വിരാമം, flush ഈ വരുന്ന 16 ന് തിയറ്ററിലേക്ക് പോലും...എന്നാര് പറഞ്ഞു, ഇത് ബീനാ കാസിം മാത്രം തീരുമാനിച്ചാൽ മതിയോ? ഇനിയാണ് യഥാർത്ഥ പ്രശ്നം തുടങ്ങുന്നത്, നീതി കിട്ടുന്നത് വരെ ഞാൻ മുന്നോട്ടു പോകും? രണ്ട് വർഷമായി ബിജെപി യെ പേടിച്ച് പെട്ടിയിൽ സൂക്ഷിച്ചു വെച്ച സിനിമ

ജനങളുടെ പ്രതികരണം കണ്ട് മുട്ട് മടക്കി ഈ വരുന്ന 16 ന് റിലീസ് ചെയ്യാൻ പോവാണെന്ന് അറിഞ്ഞു... അത് കേട്ടതിൽ വളരെയധികം സന്തോഷം... എന്നാൽ ലക്ഷദ്വീപിൽ കാലങ്ങളായി ഞങ്ങൾ ദ്വീപുകാർ അനുഭവിക്കുന്ന ഞങ്ങൾക്ക് നിഷേധിക്കപ്പെട്ട ഹോസ്പിറ്റൽ ഫെസിലിറ്റിസുകൾ ചൂണ്ടി കാണിച്ചു കൊണ്ടാണ് ഞാനി സിനിമ ചെയ്തത്... അത് കൊണ്ട് തന്നെ ഈ സിനിമയിൽ കൂടി ബീനാ കാസിം എന്ന പ്രൊഡ്യൂസറിന് എന്ത് ലാഭം കിട്ടിയാലും അതിന്റെ നേർ പകുതി ലക്ഷദ്വീപിൽ നിന്നും ഇവാക്കുവേഷൻ ചെയ്ത് കേരളത്തിൽ എത്തി കൊണ്ടിരിക്കുന്ന രോഗികളുടെ ചികിത്സാ ആവശ്യങ്ങൾക്ക് വേണ്ടി കൊടുക്കണം... കൊടുത്തേ പറ്റുള്ളൂ, ഈ കാര്യത്തിലൊരു തീരുമാനം നിങ്ങൾ ഉടനെ ഉണ്ടാകണം... ഇല്ലെങ്കിൽ ഈ സിനിമ പൂർണ്ണമായിട്ടും ഞങ്ങൾക്ക് വിട്ട് തരണം... ഇതൊരിക്കലും നിങ്ങളോട് ഞാൻ റിക്വസ്റ്റ് ചെയ്യുന്നതല്ല, ഇതെന്റെ അവകാശമാണ്, എന്റെ നാട്ടുകാരുടെ ആവശ്യമാണ്‌...ഈ സിനിമയെ നിങ്ങൾ കൊന്ന് കളഞ്ഞില്ലേ...ഇനി ആ ബോഡി കൊണ്ടെങ്കിലും എന്റെ നാട്ടുകാർക്ക് ഒരു ഉപകാരമുണ്ടാവട്ടെ...

കിട്ടുന്ന ലാഭത്തിന്റെ നേർ പകുതി രോഗികൾക്ക് കൊടുക്കണമെന്നത് ഞാനി ഈ സിനിമ ഷൂട്ട് തുടങ്ങുന്നതിനു മുന്നേ തന്നെ ബീനാ കാസിനോട്‌ ആവശ്യപ്പെട്ടതും അവരത് ചെയ്യാം എന്ന് സമ്മതിച്ചതുമായിരുന്നു... അത് കൊണ്ട് തന്നെയാണ് ഈ സിനിമയിൽ അഭിനയിച്ച ആര്ടിസ്റ്റ് ആർക്കും തന്നെ ക്യാഷ് കൊടുത്തിരുന്നില്ല, അവരും ദ്വീപിന്റെ ഈ ബുദ്ധിമുട്ട് നേരിൽ കണ്ടിട്ട് കൂടെ നിന്നവരാണ്, എന്റെ ടെക്നിഷ്യൻമ്മാരും സാലറി വളരെ കുറച്ചാണ് വർക്ക്‌ ചെയ്തത്, ഞാനും പ്രോഡക്ഷൻ കൺഡ്രോളറും ഒരു രൂപ പോലും വാങിട്ടില്ല, ഇനി വാങ്ങുകയുമില്ല, എന്നാൽ അവർ ഞങ്ങൾക്ക് തന്ന വാക്ക് പാലിക്കണം... ഇപ്പോഴത്തെ അവരുടെ നാടകത്തിൽ പെട്ട് ഞാനത് വിടാൻ ഉദ്ദേശിക്കുന്നില്ല... അത്ര തന്നെ'- ഐഷ സുൽത്താന ഫേസ്ബുക്കിൽ കുറിച്ചു.

Tags:    
News Summary - Aisha Sulthana Pens About Her Movie Flush Release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.