ദംഗൽ ഷൂട്ടിങ്ങിനിടെയുണ്ടായ ആരോഗ്യപ്രശ്നത്തെക്കുറിച്ച് നടി ഫാത്തിമ സന ഷെയ്ഖ്. ഇടക്ക് അപസ്മാരരോഗം ബുദ്ധിമുട്ടിച്ചെന്നും അതിനാൽ ഷൂട്ടിങ് ഇടക്ക് നിർത്തി വെക്കേണ്ടി വന്ന സാഹചര്യങ്ങൾ ഉണ്ടായെന്നും താരം വെളിപ്പെടുത്തി. അപസ്മാരരോഗത്തിന്റെ പ്രശ്നമുള്ളതിനാൽ വളരെ വിരളമായി മാത്രമേ പൊതുപരിപാടികളിൽ പങ്കെടുക്കാറുള്ളൂവെന്നും താരം ഫിലിം ഫെയറിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
'ദംഗൽ സിനിമ ചെയ്തിരുന്ന സമയത്തായിരുന്നു അപസ്മാര രോഗം കണ്ടെത്തുന്നത്. ആദ്യം ഇതെനിക്ക് അംഗീകരിക്കാൻ കഴിഞ്ഞില്ല. ഞാൻ അത് നിരസിച്ചു. മരുന്നും കഴിച്ചില്ല. പിന്നീട് ആൾ കൂട്ടത്തിലെത്തുമ്പോൾ രോഗം പുറത്തുവരുമോ എന്ന് ഞാൻ ഭയപ്പെട്ടു.കാരണം ജനങ്ങളുടെ ഇടയിൽ മിഥ്യധാരണയുണ്ടാവും. ഞാന്‍ ലഹരി ഉപയോഗിച്ചതാണെന്നാണ് ആളുകള്‍ കരുതുക. അല്ലെങ്കില്‍ ജനശ്രദ്ധ നേടാൻ വേണ്ടി ഓരോന്ന് കാണിക്കുന്നുവെന്നൊക്കെ തോന്നും.
കൃത്യമായി മരുന്ന് കഴിക്കാത്തതുകൊണ്ട് ഇടക്കിടക്ക് അപസ്മാരം വരുമായിരുന്നു. ആളുകളുടെ മാത്രമല്ല മരുന്നുകളോടും പോരാടുമായിരുന്നു ഞാൻ. സാധാരണ ജീവിതവുമായി മുന്നോട്ട് പോകാൻ മരുന്നിന്റെ ആവശ്യമില്ല എന്നായിരുന്നു എന്റെ ചിന്ത.
ഈ സമയത്ത് പൊതുവേദികളിലും മറ്റു പരിപാടികൾക്കും പങ്കെടുക്കുന്നത് ഞാൻ കുറച്ചു. കാരണം ആഴ്ചയിൽ ഒന്നോ രണ്ടോ പ്രാവശ്യം അപസ്മാരം വരുമായിരുന്നു.ലൈറ്റ് ഫ്‌ളാഷുകള്‍ അപസ്മാരത്തിന് കാരണമാകാനുള്ള സാധ്യതയുണ്ട്. അതിനാൽ പുറത്തുള്ള പരിപാടികൾ കുറച്ചു. ഒടുവിൽ ഈ വിവരം മീഡിയയെ അറിയിക്കാൻ തീരുമാനിച്ചു. അവർ വളരെ ബഹുമാനത്തോടെയാണ് എന്റെ അവസ്ഥ മനസിലാക്കിയതും എന്നോട് പെരുമാറിയതും. പെതുവേദികളിൽ ഞാൻ വരുമ്പോൾ അവർ ഫ്‌ളാഷ് ലൈറ്റുകള്‍ ഉപയോഗിക്കില്ല. സഹപ്രവർത്തകർക്ക് പോലും പലപ്പോഴും എന്റെ അവസ്ഥ മനസിലാക്കാൻ സാധിച്ചിട്ടില്ല.എന്നാല്‍ മീഡിയ പ്രവര്‍ത്തകര്‍അതു മനസിലാക്കി എന്നോട് കരുണയോടെ പെരുമാറി'- ഫാത്തിമ സന പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.