അന്ന് തെലുങ്ക് സിനിമയിലേക്ക് ഇല്ലെന്ന് ദുൽഖർ പറഞ്ഞു; ഇന്ന് ഇവിടെ ഹാട്രിക് വിജയം ആഘോഷിക്കുന്നു-നാഗ് അശ്വിൻ

നാഗ് അശ്വിൻ സംവിധാനം ചെയ്ത മഹാനടിയിലൂടെയാണ് ദുൽഖർ സൽമാൻ തെലുങ്കിൽ അരങ്ങേറ്റം കുറിച്ചത്. നടി സാവിത്രിയുടെ ജീവിതം പറഞ്ഞ ചിത്രത്തിൽ നടൻ ജെമിനി ഗണേശനായിട്ടാണ് ദുൽഖർ എത്തിയത്. മികച്ച സ്വീകാര്യതയായിരുന്നു ദുൽഖറിന് ലഭിച്ചത്. എന്നാൽ ആദ്യം മഹാനടി ചെയ്യാൻ ദുൽഖർ വിസമ്മതിച്ചിരുന്നുവത്രേ. സംവിധായകൻ നാഗ് അശ്വിനാണ് ഇക്കാര്യം വെളിപ്പടുത്തിയത്. ലക്കി ഭാസ്കർ സിനിമയുടെ വിജയാഘോഷവേളയിലാണ് ഇക്കാര്യം പറഞ്ഞത്.

' ഞാൻ ചെന്നൈയിലെത്തിയാണ് ദുൽഖറിനോട് മഹാനടിയുടെ കഥ പറഞ്ഞത്. അന്ന് ഭാഷ പ്രശ്നമായതിനാൽ സിനിമ ചെയ്യാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ആ കഥാപാത്രം ആളുകൾ കാണുമ്പോൾ തന്നെ ഭാഷ അറിയില്ലെന്ന് വ്യക്തമായി മനസിലാകുമെന്നും പറഞ്ഞു. 7 വർഷത്തിന് ശേഷം, അദ്ദേഹത്തിന്‍റെ ഹാട്രിക് വിജയം ആഘോഷിക്കാനാണ് ഞാൻ ഇവിടെ വന്നിരിക്കുന്നത്. അതിൽ ഒരുപാട് സന്തോഷമുണ്ടെനിക്ക്. ഇന്ന് തെലുങ്കിലെ ജനപ്രിയതാരമാണ് ദുൽഖർ'- നാഗ് അശ്വിൻ പറഞ്ഞു.

താൻ ഈ വേദിയിൽ നിൽക്കാൻ കാരണം നാഗ് അശ്വിനും സ്വപ്ന ദത്തുമാണെന്ന് ദുൽഖറും പറഞ്ഞു. ലക്കി ഭാസ്കറിന്റെ ടീം അംഗങ്ങൾക്ക് നന്ദി പറയുന്നതിനൊപ്പമാണ് തന്നെ തെലുങ്ക് സിനിമയുടെ ഭാഗമാക്കിയ നാഗ് അശ്വിനും സ്വപ്ന ദത്തക്കും നന്ദി പറഞ്ഞത്.' ഞാനൊരു തെലുങ്ക് സിനിമയുടെ ഭാഗമാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല, എന്നാൽ നാഗ് അശ്വിന് എന്നിൽ വിശ്വാസമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ആ വിശ്വാസത്തിലാണ് ഞാൻ മഹാനടി ചെയ്തത്. ഹനു സാർ അത് മുന്നോട്ട് കൊണ്ടുപോയി. എനിക്ക് ഓർക്കാൻ സീതാ രാമം പോലൊരു സിനിമ നൽകിയതിന് എന്നും കടപ്പെട്ടിരിക്കുന്നു. ലക്കി ബാസ്‌ക്കർ  എന്റെകരിയറിലെ അവിസ്മരണീയമായ ചിത്രമാണ്'- ദുൽഖർ  ചടങ്ങിൽ പറഞ്ഞു.

Tags:    
News Summary - Dulquer Salmaan Says Lucky Baskhar Is A Memorable Film In His Career

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.