കന്നഡ സംവിധായകൻ ഗുരുപ്രസാദ് ഫ്ലാറ്റിൽ മരിച്ച നിലയിൽ; മൃതദേഹം അഴുകിയ നിലയിൽ

ബംഗളൂരു: പ്രശസ്ത കന്നഡ ചലച്ചിത്ര സംവിധായകനും നടനുമായ ഗുരുപ്രസാദിനെ (52) മരിച്ച നിലയിൽ കണ്ടെത്തി. ബംഗളൂരു മദനായകനഹള്ളിലെ ഫ്ലാറ്റിൽ സീലിങ് ഫാനിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ചിട്ട് കുറച്ചു ദിവസങ്ങളായിട്ടുണ്ടെന്നാണ് നിഗമനം.

അപ്പാർട്ട്െമന്റിൽ നിന്ന് രൂക്ഷമായ ദുർഗന്ധം വമിക്കുന്നതായി അയൽവാസികൾ അറിയിച്ചതനുസരിച്ച് നടത്തിയ പരിശോധനയിലാണ് അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസ് നിഗമനം.

2006 ൽ ആദ്യമായി സംവിധാനം ചെയ്ത മാത എന്ന ചിത്രത്തിലൂടെയാണ് ഗുരുപ്രസാദ് പ്രശസ്തിയിലേക്ക് ഉയർന്നത്. തുടർന്ന് 2009 ൽ പുറത്തിറങ്ങിയ എഡേലു മഞ്ജുനാഥ എന്ന ചിത്രത്തിന് മികച്ച തിരക്കഥയ്ക്കുള്ള കർണാടക സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു. പിന്നീടുള്ള വർഷങ്ങളിൽ ഗുരുപ്രസാദ് ഡയറക്‌ടേഴ്‌സ് സ്‌പെഷ്യൽ (2013), എറാഡനെ സാല (2017) എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തു.

ഈ വർഷം പുറത്തിറങ്ങിയ രംഗനായക എന്ന ചിത്രം ബോക്‌സ് ഓഫീസിൽ പരാജയപ്പെട്ടതിനെ തുടർന്ന് ഗുരുപ്രസാദിന് സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ആദ്യ ഭാര്യയുമായി വിവാഹമോചനം നേടിയ ശേഷം ഗുരുപ്രസാദ് വീണ്ടും വിവാഹം കഴിച്ചിരുന്നു. ഗർഭിണിയായ ഭാര്യ അവരുടെ വീട്ടിലായതിനാൽ ഗുരുപ്രസാദ് ഫ്ലാറ്റിൽ തനിച്ചായിരുന്നു.  

Tags:    
News Summary - Decomposed Body Of Kannada Director Guruprasad Found At Bengaluru Flat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.