ഒരു ഇടവേളക്ക് ശേഷം ദുൽഖർ സൽമാൻ പ്രധാനവേഷത്തിലെത്തിയ ചിത്രമാണ് ലക്കി ഭാസ്കർ. വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്ത ചിത്രം ഒക്ടോബർ 31 ആണ് തിയറ്ററുകളിലെത്തിയത്. പാൻ ഇന്ത്യൻ റിലീസായി എത്തിയ ചിത്രത്തിന് എല്ലാ ഭാഷകളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
എന്നാൽ ലക്കി ഭാസ്കറിനായി ആദ്യം പരിഗണിച്ചത് ദുൽഖറിനെയല്ലെന്ന് റിപ്പോർട്ട്. തെലങ്ക് താരം നാനിയെയാണ് ചിത്രത്തിനായി പരിഗണിച്ചതെന്നും എന്നാൽ അതു നടന്നില്ലെന്നും പിന്നീടാണ് ലക്കി ഭാസ്കർ ദുൽഖറിലേക്ക് എത്തിയതെന്നുമാണ് വിവരം.
അതുപോലെ വെങ്കി അറ്റ്ലൂരിയുടെ മറ്റൊരു സൂപ്പർ ഹിറ്റ് ചിത്രമായ വാത്തിയിൽ ആദ്യം പരിഗണിച്ചത് നാഗചൈതന്യയെ ആയിരുന്നുവത്രേ. പല കാരണങ്ങളാൽ ആ ചിത്രം പിന്നീട് ധനുഷിലേക്ക് എത്തുകയായിരുന്നു. ചിത്രം വൻ വിജയമായിരുന്നു. സാർ എന്നായിരുന്നു വാത്തിയുടെ തെലുങ്ക് പതിപ്പിന്റെ പേര്. സംയുക്ത, സമുദ്രക്കനി, സായി കുമാർ, തനിക്കെല്ല ഭരണി എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാനതാരങ്ങൾ. ചിത്രം 100 കോടിക്ക് മുകളിൽ ബോക്സോഫീസിൽ നിന്ന് നേടി. സിത്താര എന്റർടെയിൻമെന്റ്‌സ്, ഫോർച്യൂൺ ഫോർ സിനിമാസ്, ശ്രീകര സ്റ്റുഡിയോസ് എന്നിവർ ചേർന്നായിരുന്നു ചിത്രം നിർമിച്ചത്.
വാത്തി പോലെ ബോകസോഫീസിൽ നിന്ന് മികച്ച സ്വീകാര്യതയാണ് ദുൽഖർ ചിത്രം 'ലക്കി ഭാസ്കറിനും ലഭിക്കുന്നത്.തെലുങ്ക്, തമിഴ് എന്നിവയെ കൂടാതെ മലയാളത്തിൽ നിന്നും നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ആദ്യ ദിനം കേരളത്തിൽ നിന്ന് ചിത്രം 2 കോടിയാണ് നേടിയത്. സിതാര എന്റർടെയിൻമെന്റ്‌സിന്റെ ബാനറിൽ സൂര്യദേവര നാഗ വംശിയും ഫോർച്യൂണ്‍ ഫോർ സിനിമാസിന്റെ ബാനറിൽ സായ് സൗജന്യയും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.