താരങ്ങളായ ഐശ്വര്യ റായിയും അഭിഷേക് ബച്ചനും വിവാഹ മോചിതരാകുന്നുവെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയിട്ട് നാളുകളായി. അഭിഷേകിന്റെ കുടുംബവുമായി ഐശ്വര്യ അകല്‍ച്ചയിലാണെന്നും മകള്‍ ആരാധ്യക്കൊപ്പം മറ്റൊരു വീട്ടിലാണ് ഐശ്വര്യ താമസിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മാസങ്ങൾക്ക് മുമ്പ് നടന്ന താരവിവാഹമായ ആനന്ദ് അംബാനിയുടേയും രാധിക മെര്‍ച്ചന്റിന്റേയും വിവാഹത്തിന് ഇരുവരും ഒന്നിച്ച് എത്താതിരുന്നത് ചര്‍ച്ചകളുടെ ചൂട് കൂട്ടിയിരുന്നു. എന്നാൽ ഇതിനെക്കുറിച്ച് ഐശ്വര്യയോ അഭിഷേക് ബച്ചനോ പ്രതികരിച്ചിരുന്നില്ല.
ഇപ്പോഴിതാ ഐശ്വര്യ- അഭിഷേക് വിവാഹമോചനത്തെക്കുറിച്ചുള്ള പ്രേക്ഷകരുടെ ചോദ്യത്തിനുള്ള ഉത്തരം അംബാനി കുടുംബം തന്നെ നൽകിയിരിക്കുകയാണ്.ആനന്ദ്- രാധിക വിവാഹത്തിനോട് അനുബന്ധിച്ചുള്ള ചടങ്ങുകളുടെ വിഡിയോ അംബാനി കുടുംബം പുറത്തുവിട്ടിട്ടുണ്ട്. വിഡിയോയിൽ അഭിഷേക് ബച്ചനും മകൾക്കുമൊപ്പം വിവാഹ ചടങ്ങുകൾ ആസ്വദിക്കുന്ന ഐശ്വര്യയെയാണ് കാണുന്നത്. വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.അമിതാഭ് ബച്ചനേയും ഈ വിഡിയോയിൽ കാണാം
കഴിഞ്ഞ ദിവസം അമിതാഭ് ബച്ചന് ജന്മദിന ആശംസകൾ നേർന്നുകൊണ്ട് ഐശ്യര്യ എത്തിയിരുന്നു. ബച്ചന്റേയും ആരാധ്യയുടേയും ചിത്രം പങ്കുവെച്ചുകൊണ്ടാണ് പിറന്നാൾ ആശംസ നേർന്നത്. പിറന്നാൾ ആശംസകൾ പ-ദാദാജി, ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ' എന്നായിരുന്നു ഐശ്വര്യ കുറിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.