വിവാഹമോചന വാർത്തകൾക്ക് ഉഗ്രൻ മറുപടിയുമായി ഐശ്വര്യ റായിയും അഭിഷേക് ബച്ചൻ. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ചലച്ചിത്ര നിർമ്മാതാവ് അനു രഞ്ജനാണ് താരങ്ങളുടെ ചിത്രങ്ങൾ പങ്കുവെച്ചത്. ജൂനിയർ ബച്ചൻ ഐശ്വര്യ എന്നിവർക്കൊപ്പം അമ്മ ബ്രിന്ധ്യ റായിയും ചിത്രത്തിലുണ്ട്.
"ഒരുപാട് സ്നേഹവും സൗഹാർദ്ദവും" എന്ന കുറിപ്പോടെയാണ് ചിത്രം അനു രഞ്ജൻ പങ്കുവച്ചിരിക്കുന്നത്. പാർട്ടിയിൽ നിന്നുള്ള കൂടുതൽ ചിത്രങ്ങൾ നടി ആയിഷ ജുൽക്കയും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.
താരദമ്പതികളായ ഐശ്വര്യ റായിയും അഭിഷേക് ബച്ചനും വേർപിരിയുന്നു എന്ന അഭ്യൂഹം പ്രചരിക്കാൻ തുടങ്ങിയിട്ട് കുറച്ചു കാലങ്ങളായി. പൊതുവേദികളിൽ മകൾ ആരാധ്യക്കൊപ്പമാണ് ഐശ്വര്യ എത്തുന്നത്. അഭിഷേകിന്റെ കുടുംബവുമായി ഐശ്വര്യ അകല്‍ച്ചയിലാണെന്നും മകള്‍ ആരാധ്യക്കൊപ്പം മറ്റൊരു വീട്ടിലാണ് ഐശ്വര്യ താമസിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വേർപിരിയൽ വാർത്തകളിൽ ഐശ്വര്യയോ അഭിഷേക് ബച്ചനോ പ്രതികരിച്ചിരുന്നില്ല.
അടുത്തിടെ ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മകൾക്കൊപ്പം നിൽക്കുന്നതിൽ ഐശ്വര്യയോട് അഭിഷേക് നന്ദി പറഞ്ഞിരുന്നു.ഐശ്വര്യ തന്റെ മകൾക്കൊപ്പമുള്ളതുകൊണ്ടാണ് തനിക്ക് സമാധാനമായി സിനിമ ചെയ്യാൻ പുറത്ത് പോകാൻ സാധിക്കുന്നതെന്നാണ് ജൂനിയർ ബച്ചൻ പറഞ്ഞത്. അതിന് ഐശ്വര്യയോട് വളരെ നന്ദിയുണ്ടെന്നായിരുന്നു നടന്റെ വാക്കുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.