83-ാം വയസ്സിൽ ആൺകുഞ്ഞിന്റെ പിതാവായി നടൻ അൽ പാചിനോ

83-ാം വയസ്സിൽ ആൺകുഞ്ഞിന്റെ പിതാവായി ബോളിവുഡ് നടൻ അൽ പാചിനോ. അൽ പാചിനോയ്ക്കും 29 കാരിയായ കാമുകി നൂർ അൽഫല്ലാഹിനും കുഞ്ഞ് പിറന്നവിവരം അടുത്ത സുഹൃത്തുക്കളാണ് പുറത്തുവിട്ടത്. റോമൻ പാചിനോ എന്നാണ് മാതാപിതാക്കൾ കുഞ്ഞിന് നൽകിയ പേര്.

അൽ പാചിനോയ്ക്ക് മുൻ ബന്ധങ്ങളഇല മൂന്ന് കുട്ടികൾ വേറെയുണ്ട്. 22 വയസ്സുള്ള ഇരട്ടകൾ മുൻ കാമുകി ബെവർലി ഡി ആഞ്ചലോയ്‌ക്കൊപ്പവും 33 വയസ്സുള്ള മകൾ ജൂലി മേരി മുൻ കാമുകി ജാൻ ടാരന്റിനൊപ്പവുമാണ് താമസം.

2022 ഏപ്രിലിലാണ് നൂറും അൽ പാചിനോയും പ്രണയത്തിലാണെന്ന റിപ്പോർട്ടുകൾ വന്നത്. കോവിഡ് കാലത്താണ് ഇരുവരും ഡേറ്റിങ് ആരംഭിച്ചത്. പാചിനോയുമായുള്ള വിവാഹത്തിന് മുമ്പ്, 60 വയസ്സുള്ള ശതകോടീശ്വരൻ നിക്കോളാസ് ബെർഗ്രൂണിയുമായും 74 കാരനായ റോക്ക് സ്റ്റാർ മിക്ക് ജാഗറുമായും നൂർ ഡേറ്റ് ചെയ്തിട്ടുണ്ട്. 

Tags:    
News Summary - Al Pacino, 83, Welcomes A Baby Boy With Girlfriend Noor Alfallah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.