കുഞ്ഞു വരുന്നൂ; സന്തോഷവാർത്തയുമായി ആലിയയും രൺബീറും

തങ്ങൾക്ക് കുഞ്ഞു ജനിക്കാൻ പോകുന്ന സന്തോഷവാർത്ത പങ്കിട്ട് താരദമ്പതികളായ ആലിയയും രൺബീറും. ആലിയയാണ് കുഞ്ഞു ജനിക്കാൻ പോകുന്ന വിവരം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്.

ഞങ്ങളുടെ കുഞ്ഞു വരുന്നൂ ..എന്ന അടിക്കുറിപ്പോടെയാണ് ആശുപത്രിയിൽ റൺബീറിനൊപ്പമുള്ള ചിത്രം ആലിയബട്ട് പങ്കുവെച്ചത്. നീണ്ട നാളത്തെ പ്രണയത്തിനുശേഷം ഏപ്രിൽ 14 നായിരുന്നു ഇരുവരുടേയും വിവാഹം. താര ദമ്പതികൾ ഒരുമിക്കുന്ന അയാൻ മുഖർജി സംവിധാനം ചെയുന്ന ബ്രഹ്മാസ്ത്ര എന്ന ചിത്രം റിലീസിനു തയാറെടുക്കുകയാണ്. 

Tags:    
News Summary - alia bhatt announces her pregnancy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.