ഇൻസ്റ്റഗ്രാമിലെ പുതിയ ട്രെൻഡിൽ ചേർന്ന് ബോളിവുഡ് നടി ആലിയ ഭട്ടും. ഇൻസ്റ്റയിൽ എന്തെങ്കിലും റീൽസ് പോസ്റ്റ് ചെയ്ത ശേഷം, ഈ റീലിന് തന്‍റെ പ്രിയ താരം കമന്‍റ് ചെയ്താലേ പരീക്ഷക്ക് തയാറെടുക്കൂ എന്ന് കാപ്ഷനും ചേർക്കും. പല താരങ്ങളും തങ്ങളെ മെൻഷൻ ചെയ്ത റീലിന് കമന്‍റ് ചെയ്ത് ആരാധകരെ തൃപ്തിപ്പെടുത്തിയിട്ടുമുണ്ട്. ആലിയയാണ് ഒടുവിൽ ട്രെൻഡ് റീലിന് കമന്‍റുമായെത്തിയത്.
കേരളത്തിൽനിന്നുള്ള നടിയുടെ ഫാൻ പേജിലാണ് വീഡിയോ പോസ്റ്റ് ചെയ്തത്. നടിയുടെ പുതിയ സീരീസായ പോച്ചറിന്‍റെ ലണ്ടനിലെ സ്ക്രീനിങ്ങിനെക്കുറിച്ചുള്ള വീഡിയോക്ക് കാപ്ഷനായി, ‘ഈ റീലിന് ആലിയ ഭട്ട് കമന്‍റ് ചെയ്താൽ ഞാൻ പരീക്ഷക്ക് തയാറെടുപ്പ് തുടങ്ങും’ എന്നും ചേർത്തിരുന്നു. അപ്രതീക്ഷിതമായി റീലിന് ആലിയ കമന്‍റ് ചെയ്യുകയും ചെയ്തു. ഏതാനും ചിരിക്കുന്ന ഇമോജികളാണ് ആലിയ കമന്‍റിട്ടത്.
നേരത്തെ വിജയ് ദേവരക്കൊണ്ടയും ടൊവീനോ തോമസും ഇത്തരത്തിലെ റീലിൽ കമന്‍റിട്ടിരുന്നു. ഹർഷിത റെഡ്ഡി എന്ന ഇൻസ്റ്റഗ്രാം യൂസർ, തന്‍റെയും തന്‍റെ സുഹൃത്തിന്‍റെയും ഒരു വീഡിയോ പോസ്റ്റ് ചെയ്ത ശേഷം, ഈ വീഡിയോക്ക് വിജയ് ദേവരക്കൊണ്ട കമന്‍റ് ചെയ്താൽ ഞങ്ങൾ പരീക്ഷക്ക് പഠിച്ച് തുടങ്ങും എന്ന് കാപ്ഷൻ ചേർക്കുകയായിരുന്നു. 90 ശതമാനം നേടിയാൽ നമുക്ക് നേരിൽ കാണാം എന്ന കമന്‍റിട്ടാണ് വിജയ് ദേവരക്കൊണ്ട ആരാധികയെ ഞെട്ടിച്ചത്.
പഠിക്കണമെങ്കിൽ ടൊവിനോ പറയണം എന്ന് പറഞ്ഞ ആരാധകനാണ് താരം മറുപടി നൽകിയത്. വിഡിയോ പോസ്റ്റ് ചെയ്ത് രണ്ട് ദിവസത്തിന് ശേഷമായിരുന്നു ടൊവീനോയുടെ പ്രതികരണം. താഹ ഹസൂന്‍ എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് വിഡിയോ പ്രത്യക്ഷപ്പെട്ടത്. പോയിരുന്ന് പഠിക്ക് മോനേ എന്നായിരുന്നു ടൊവിനോയുടെ കമന്‍റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.