മലയാള സിനിമയിൽ ജ്വലിച്ചുനിന്ന താരമാണ് ജയൻ. സാഹസികതയുടെ പ്രതീകമായിരുന്ന ജയെൻറ അവിശ്വസനീയ വേർപാടിന് നവംബർ 16ന് 40 വർഷം തികയുന്നു. മൂർഖനും കോളിളക്കവും കരിമ്പനയുമെല്ലാം സൃഷ്ടിച്ച തരംഗം മറ്റൊരു മലയാള സിനിമക്കും അവകാശെപ്പടാനില്ല.
മിമിക്രികളിലൂടെയും സിനിമകളിലൂടെയും കൊച്ചുകുട്ടികൾക്കുപോലും സുപരിചമാണ് ജയെൻറ ശബ്ദം. കൊച്ചുകുട്ടികൾ വരെ അനായേസേന ആ ശബ്ദം അനുകരിക്കുകയും ചെയ്യും. കോളിളക്കത്തിലെയും മറ്റും ഇടിവെട്ട് ഡയലോഗുകൾ കേട്ടാൽ ഇപ്പോഴും കൈയടി ഉറപ്പാണ്. എന്നാൽ യഥാർഥത്തിൽ ഇത് ജയെൻറ ശബ്ദമല്ല. പതിറ്റാണ്ടുകേളാളം പുറത്തുവിടാതിരുന്ന ഒരു രഹസ്യം ജയെൻറ വേർപാട് ദിനത്തിൽ ഓർത്തെടുക്കുകയാണ് സംവിധായകനും മിമിക്രി നടനുമായ ആലപ്പി അഷ്റഫ്.
ജയെൻറ യഥാർഥ ശബ്ദമല്ലനേിരവധി സിനിമകളിലെന്ന വിവരം പതിറ്റാണ്ടുകളോളം പുറത്തുവിട്ടിരുന്നില്ല. പിന്നീട് ജയെൻറ ശബ്ദം മറ്റൊരാളുടേതാണെന്ന് പുറത്തുപറഞ്ഞിരുന്നു. ബോക്സ് ഓഫിസ് വരുമാനത്തെ ബാധിക്കുമെന്ന് കാരണത്താലായിരുന്നു ഇക്കാര്യം മൂടിവെച്ചത്.
കോളിളക്കത്തിൽ ഉൾപ്പെടെ നാലോളം ചിത്രങ്ങളിൽ ജയന് ശബ്ദം നൽകിയത് ഇദ്ദേഹമായിരുന്നു. സംവിധായകെൻറയും നിർമാതാവിെൻറയും അഭ്യർഥന പ്രകാരം ജയന് ശബ്ദം നൽകുന്ന കാര്യം പുറത്തുവിട്ടില്ല. പതിറ്റാണ്ടുകളോളം ആ രഹസ്യം ഒളിഞ്ഞുകിടന്നു. വെളിയിൽ പറയരുത് എന്നായിരുന്നു സംവിധായകരുടെയും നിർമാതാക്കളുടെയും നിർദേശം.
ജയെൻറ ശബ്ദമല്ലെന്ന് അറിഞ്ഞാൽ ജനം മുൻവിധിയോടെയായിരിക്കും ചിത്രത്തെ സമീപിക്കുകയെന്നും ശബ്ദം വേറെയാളാണെന്ന് അറിഞ്ഞാൽ ബോക്സ് ഓഫിസ് വിജയത്തെ കാര്യമായി ബാധിക്കുകയും ചെയ്യുമായിരുന്നുവെന്നതിനാലാണ് ഇക്കാര്യം പരമ രഹസ്യമായി സൂക്ഷിച്ചതെന്നും ആലപ്പി അഷ്റഫ് ഫേസ്ബുക്കിൽ കുറിച്ചു.
കോളിളക്കം, ആക്രമണം, അറിയപ്പെടാത്ത രഹസ്യം, മനുഷ്യമൃഗം തുടങ്ങിയ ചിത്രങ്ങളിലെല്ലാം ജയന് ആലപ്പി അഷ്റഫിെൻറ ശബ്ദമായിരുന്നു. ഈ രഹസ്യം വെളിയിൽ പറയാതിരുന്നതാണ് തനിക്ക് കിട്ടിയ ഏറ്റവും വലിയ അംഗീകാരമെന്നും ജയന് ശബ്ദം നൽകിയത് മഹാഭാഗ്യമായി കരുതുന്നുവെന്നും അദ്ദേഹം പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.