ബോളിവുഡ് സിനിമ ചെയ്യാത്തതിന്റെ കാരണം വെളിപ്പെടുത്തി തെലുങ്ക് സൂപ്പർസ്റ്റാർ അല്ലു അർജുൻ. ഹിന്ദി സിനിമ ചെയ്യുക എന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണെന്നും തന്റെ മനസിൽ ഹിന്ദി ചിത്രം ഉണ്ടായിരുന്നില്ലെന്നും അല്ലു അർജുൻ പറഞ്ഞു. സംഗീത സംവിധായകൻ ശ്രീദേവി പ്രസാദുമായുള്ള സൗഹൃദത്തെക്കുറിച്ച് സംസംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്.
'ഞാനും സംഗീത സംവിധായകൻ ശ്രീദേവി പ്രസാദും ചെന്നൈയിൽ നിന്നാണ് വരുന്നത്. ഒരു ഹിന്ദി സിനിമ ചെയ്യുന്നത് എനിക്ക് വളരെ ബുദ്ധിമുട്ടാണെന്ന് ഞാൻ അദ്ദേഹത്തോട് പറയുമായിരുന്നു.എന്നാൽ ഒരു സംഗീത സംവിധായകൻ എന്ന നിലയിൽ അദ്ദേഹത്തിന് ഒരു ഹിന്ദി സിനിമ ചെയ്യാൻ എളുപ്പമാണ്. എന്തുകൊണ്ട് ഹിന്ദി സിനിമ ചെയ്തില്ലെന്ന് ഞാൻ അദ്ദേഹത്തിനോട് ചോദിച്ചിരുന്നു. എന്നോടൊപ്പം ഹിന്ദി സിനിമ ചെയ്യുമെന്നാണ് അദ്ദേഹം പറഞ്ഞത്.
ഞാൻ ഒരിക്കലും ഒരു ഹിന്ദി സിനിമ ചെയ്യില്ലെന്ന് പറഞ്ഞു, കാരണം ആ സമയത്ത് ഒരു ഹിന്ദി സിനിമ ചെയ്യുക എന്നത് എന്നെ സംബന്ധിച്ച് ഏറെ ബുദ്ധിമുട്ടായിരുന്നു. കാരണം ബോളിവുഡ് ഞങ്ങളിൽ നിന്ന് വളരെ ദൂരത്തായിരുന്നു.ആ ചിന്തയിൽ നിന്നാണ് ഇന്ന് ഇവിടെ നിൽക്കുന്നത്. എന്നെ സംബന്ധിച്ച് വളരെ വലിയ കാര്യമാണ്. ഒരേ ചിത്രത്തിനാണ് ഞങ്ങൾക്ക്( ശ്രീദേവി പ്രസാദ്)രണ്ടുപേർക്കും ദേശീയ പുരസ്കാരം ലഭിക്കുന്നത്. അത് ഞങ്ങളുടെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും വിലപ്പെട്ട കാര്യമാണ്'- അല്ലു അർജുൻ പറഞ്ഞു.
ഡിസംബർ അഞ്ചിനാണ് പുഷ്പ2 ലോകമെമ്പാടും തിയറ്ററുകളിലെത്തുന്നത് . പാൻ ഇന്ത്യൻ റിലീസായി എത്തുന്ന സിനിമയിൽ രശ്മിക മന്ദാനയാണ് നായിക. ഫഹദ് ഫാസിലാണ വില്ലൻ വേഷത്തിലെത്തുന്നത്. സുകുമാറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.