ചില യൂട്യൂബ് ചാനലുകളുടെ ചോദ്യങ്ങളും വിഡിയോ എടുക്കുന്ന രീതികളും അസ്വസ്ഥതയുണ്ടാക്കിയിട്ടുണ്ടെന്ന് നടി അനശ്വര രാജൻ. പലപ്പോഴും പ്രതികരിച്ചിട്ടുണ്ടെന്നും അവർ കാമറ മാറ്റിയില്ലെങ്കിൽ പിന്നെ തനിക്കൊന്നും ചെയ്യാൻ കഴിയില്ലെന്നും എഡിറ്റോറിയൽ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
'പലപ്പോഴും എവിടെയെങ്കിലും പോകുമ്പോഴുള്ള മീഡിയയുടെ വിഡിയോ എടുക്കല്‍ അസ്വസ്ഥതയുണ്ടാക്കിയിട്ടുണ്ട്. ഞാൻ പ്രതികരിച്ചിട്ടുമുണ്ട്,നിങ്ങള്‍ക്ക് ആകാശത്ത് നിന്ന് എടുക്കാതെ ഭൂമിയില്‍ നിന്ന് എടുത്തൂടെയെന്ന് ചോദിച്ചിട്ടുണ്ട്. എനിക്ക് പ്രതികരിക്കാനേ കഴിയുള്ളൂ, ഞാൻ പറഞ്ഞിട്ടും അവർ കാമറ മാറ്റിയില്ലെങ്കിൽ പിന്നെ എനിക്കൊന്നും ചെയ്യാൻ കഴിയില്ല.
അതുപോലെ ഒരുകാലത്ത് എനിക്ക് ഏറ്റവും കൂടുതല്‍ ഹേറ്റ് വരാനുള്ള കാരണം ഞാന്‍ ഇന്റര്‍വ്യൂസില്‍ ഭയങ്കര ഓവര്‍ സ്മാര്‍ട്ടാണ്. എടുത്ത് ചാടി സംസാരിക്കുന്നു, എന്നുള്ളതൊക്കെ ആയിരുന്നു. അതിന് ശേഷം ഞാന്‍ കൊടുക്കുന്ന അഭിമുഖങ്ങളില്‍ എല്ലാം വല്ലാതെ ഒതുങ്ങി പോയി. എന്നെ അറിയുന്നവരെല്ലാം അത് കണ്ടിട്ട് നീ എന്താ അങ്ങനെ സംസാരിക്കുന്നത് എന്ന് ചോദിച്ചിട്ടുണ്ട്. അതുപോലെ ഓരോ ഇന്റര്‍വ്യൂസിലും അവര്‍ ചോദിക്കുന്ന ചോദ്യങ്ങളും തമ്പ്നെയിലുമെല്ലാം സ്വകാര്യ ജീവതത്തെക്കുറിച്ചായിരിക്കും. ഡേറ്റ് ചെയ്യുന്നുണ്ടോ, തേച്ചിട്ടുണ്ടോ, ഇങ്ങനെയൊക്കയായിരിക്കും ഇവര്‍ മിക്കപ്പോഴും ചോദിക്കുന്ന ചോദ്യം. ഇതൊക്കെ തന്നെയായിരിക്കും അവരുടെ തമ്പ്നെയ്‍ൽസും. പലപ്പോഴും വിളിച്ച് മാറ്റാൻ അവരോട് ഞാൻ പറഞ്ഞിട്ടുണ്ട്'- അനശ്വര രാജൻ പറഞ്ഞു.
രേഖാചിത്രമാണ് അനശ്വരയുടേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം. ആസിഫ് അലിയാണ് ചിത്രത്തിൽ മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും ഒന്നിക്കുന്ന ചിത്രത്തിന്റെ നിർമ്മാണം വേണു കുന്നപ്പിള്ളിയാണ്. ജോഫിൻ ടി ചാക്കോയാണ് സംവിധാനം.ജനുവരി ഒമ്പതിന് രേഖാചിത്രം തിയറ്ററുകളിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.