ഡബ്ബിങ് മോഹൻലാൽ അല്ല! മലൈക്കോട്ടൈ വാലിബന്റെ ഹിന്ദി പതിപ്പിന് ശബ്ദം നൽകിയത് ബോളിവുഡ് സൂപ്പർ ഹിറ്റ് സംവിധായകൻ

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. ജനുവരി 25 നാണ് സിനിമ ലോകമെമ്പാടുമുളള തിയറ്ററുകളിലെത്തുന്നത്. മലയാളത്തെ കൂടാതെ തമിഴ് തെലുങ്ക്, ഹിന്ദി, കന്നഡ തുടങ്ങിയ ഭാഷകളിലായിട്ടാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്.

ഹിന്ദി മലൈക്കോട്ടൈ വാലിബനായി മോഹൻലാലിന് വേണ്ടി ഡബ്ബ് ചെയ്തിരിക്കുന്നത് ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപാണ്. സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിൽ സംവിധായകൻ ലിജോ ജോസ് പെല്ലശ്ശേരിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സിനിമ കണ്ട് ഇഷ്ടപ്പെട്ടതിന് ശേഷമാണ് ഡബ്ബ് ചെയ്യാൻ സമ്മതിച്ചതെന്നും സിനിമ അദ്ദേഹത്തിന് ഒരുപാട് ഇഷ്ടമായെന്ന് അറിയിച്ചിട്ടുണ്ടെന്നും ലിജോ പറഞ്ഞു. കൂടാതെ ഇതുപോലൊരു ചിത്രം ആദ്യമായിട്ടാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞെന്നും സംവിധാ‍യകൻ കൂട്ടിച്ചേർത്തു. പ്രസ്മീറ്റിൽ മോഹൻലാലും തനിക്ക് വേണ്ടി അനുരാഗ് കശ്യപ് ഡബ്ബ് ചെയ്തതിനെക്കുറിച്ച് പറഞ്ഞിരുന്നു.

മോഹൻലാലും ലിജോ ജോസ് പെല്ലശ്ശേരിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. മണികണ്ഠൻ ആചാരി, ഡാനിഷ് സെയ്ത്, ഹരീഷ് പേരടി, സൊനാലി കുൽക്കർണി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

Tags:    
News Summary - Anurag Kashyap dubs for Mohanlal's 'Malaikottai Vaaliban' Hindi version

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.