അനുഷ്കയും കോഹ്‌ലിയും വാടകക്ക് ഫ്ലാറ്റ് എടുത്തത് താമസിക്കാനല്ല; വാർത്തകളിൽ ഇടംപിടിച്ച് പുതിയ ഫ്ലാറ്റ്

വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന താരദമ്പതികളാണ് അനുഷ്ക ശർമയും വിരാട് കോഹ്‌ലിയും. സോഷ്യൽ മീഡിയയിൽ സജീവമാണ് ഇരുവരും. തങ്ങളുടെ വിശേഷങ്ങളും സന്തോഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്.

ജുഹുവിൽ അനുഷ്ക ശർമയും വിരാട് കോഹ്‌ലിയും പുതിയ ഫ്ലാറ്റ് വാടകക്ക് വാങ്ങിയത് ആരാധകരുടെ ഇടയിൽ വലിയ ചർച്ചയായിരുന്നു. പുതിയ ഫാം ഹൗസ് സ്വന്തമാക്കി അധികനാളാകുന്നതിന് മുൻപാണ് പുതിയ അപ്പാർട്ട്മന്റെ് വാടകക്ക് എടുത്തത്. എന്നാൽ ഇത് താമസത്തിനല്ലെന്നും ഓഫീസ് ആവശ്യത്തിനാണെന്നുമാണ് പുറത്ത് പ്രചരിക്കുന്ന റിപ്പോർട്ട്. കൂടാതെ ഓഫീസിനായുള്ള ഇന്റീരിയർ ജോലികൾ ആരംഭിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

കടലിന് അഭിമുഖമായി സ്ഥിതി ചെയ്യുന്ന ഫ്ലാറ്റിന്റെ പ്രതിമാസ വാടക 2.76 ലക്ഷം രൂപയാണ്. മുൻ ക്രിക്കറ്റ് താരമായ സമർജിത്‌ സിങ് ഗെയ്‌ക്‌വാദിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ അപ്പാർട്ട്‌മെന്റ്. ഈ കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് അനുഷ്‌കയും വിരാടും അലിബാഗിൽ ഫാം ഹൗസ് വാങ്ങിയത്. ഏകദേശം 19.24 കോടി രൂപയാണ് വില്ലയുടെ വില.

.

Tags:    
News Summary - Anushka Sharma and Virat Kohli why took flat on rent in Mumbai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.