മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് ലഭിക്കാത്തതിലെ വിഷമത്തിൽ പൊട്ടിക്കരഞ്ഞ അനുഭവം പങ്കുവെച്ച് ബോളിവുഡ് നടിയും ക്രിക്കറ്റ് താരം വിരാട് കോലിയുടെ ജീവിത പങ്കാളിയുമായ അനുഷ്ക ശർമ. ബോളിവുഡിലെ തുടക്കക്കാരിയാണ് അന്ന് അനുഷ്‍ക. കന്നിചിത്രമായ റബ് നേ ബനാ ദേജോഡിയിലെ അഭിനയത്തിന് അനുഷ്‍ക ശർമയെ മികച്ച നടിക്കുള്ള ഫിലിം ഫെയർ പുരസ്കാരത്തിന് പരിഗണിച്ചിരുന്നു. ഗജിനിയിലെ അഭിനയത്തിന് അസിനെയും പുരസ്കാരത്തിന് നാമനിർദേശം ചെയ്തിരുന്നു.
പുരസ്കാരം പ്രഖ്യാപിക്കുന്നത് കാത്തിരിക്കുമ്പോൾ പല വിധ ചിന്തകൾ അനുഷ്കയുടെ മനസിലൂടെ കടന്നുപോയി. ഗജിനിയുടെ തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകളിൽ അസിൻ തന്നെയാണ് അഭിനയിച്ചത്. ''അസിൻ കുറെകാലമായി സിനിമയിലുണ്ട്. താനാണെങ്കിൽ പുതുമുഖ താരവും. അതിനാൽ പുരസ്കാരം തനിക്കു തന്നെ കിട്ടും. പുതുമുഖ നടിയെന്ന രീതിയിൽ വലിയ പ്രോത്സാഹനമാകും അത്. അവാർഡ് കിട്ടുമെന്ന് ഉറപ്പിച്ചിരിക്കെ, പ്രഖ്യാപനം വന്നു. മികച്ച നടിക്കുള്ള പുരസ്കാരം അസിൻ കൊണ്ടുപോയി...ഞാനും കൈയടിച്ചു. എന്നാൽ വളരെ അസ്വസ്ഥയായിരുന്നു. സ്കൂളിൽ സർട്ടിഫിക്കറ്റ് കിട്ടാത്ത കുട്ടിയെ പോലെ ആ വേദിയിൽ ഞാൻ പൊട്ടിക്കരഞ്ഞു.''-അനുഷ്‍ക പറയുന്നു. അനുഷ്കയുടെ പഴയ അഭിമുഖത്തിന്റെ വിഡിയോ ആണ് ഇപ്പോൾ പ്രചരിക്കുന്നത്.
2005ലാണ് എ.ആർ. മുരുകദോസിന്റെ സംവിധാനത്തിൽ തമിഴിൽ ഗജിനി പുറത്തിറങ്ങിയത്. സൂര്യയായിരുന്നു നായകൻ. പിന്നീടും തെലുങ്കിലും റിലീസ് ചെയ്തു. 2008ൽ മുരുകദോസ് തന്നെ ആമിർ ഖാനെയും അസിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ഗജിനിയുടെ ഹിന്ദി പതിപ്പ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.